മന്ത്രിസഭയിലെ 21 മന്ത്രിമാര്‍ക്കായി കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ (ഐഐഎം) ആണ് പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
സെപ്തംബര്‍ 4, 5 തീയതികളിലാണ് വിപുലമായ ഭരണ-മാനേജ്മെന്റ് പരിശീലനം നടക്കുക. 15 വര്‍ഷത്തെ നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് മന്ത്രിമാര്‍ക്കായി ഇത്തരമൊരു പരിശീലന പരിപാടി സംസ്ഥാനത്ത് ഒരുക്കുന്നത്.
ആധുനിക കാലത്തിനനുസരിച്ച് ഭരണസംവിധാനങ്ങളെ മാറ്റുക എന്നതാണ് പ്രധാന ലക്ഷ്യം. ഡേറ്റാ അധിഷ്ഠിത ഭരണം, മാനേജ്മെന്റ് തന്ത്രങ്ങള്‍ എന്നിവയിലാണ് പ്രധാനമായും പരിശീലനം നടക്കുക.
ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുക, ഔദ്യോഗിക നോട്ടുകള്‍ മികച്ച രീതിയില്‍ തയാറാക്കുക, മാദ്ധ്യമങ്ങളെ അഭിമുഖീകരിക്കേണ്ട രീതികള്‍, തന്ത്രപരമായ ആശയവിനിമയ മാര്‍ഗങ്ങള്‍ എന്നിവ പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭരണത്തില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളാനുള്ള പരീശീലനവും മന്ത്രിമാര്‍ക്ക് നല്‍കും.
മന്ത്രിമാരുടെ പരിശീലനത്തിന് ശേഷം അവരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക പരിശീലനം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
നേരത്തേ ഒന്നാം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാര്‍ക്കായി സമാനമായ പരിശീലനപരിപാടി സംഘടിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്തും വിദഗ്‌ദ്ധരെ പങ്കെടുപ്പിച്ച് പരിശീലനങ്ങള്‍ നല്‍കിയിരുന്നു.
എന്നാല്‍ പൂര്‍ണമായും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ നിയന്ത്രണത്തില്‍ ഒരുങ്ങുന്ന ആദ്യ പരിപാടിയാണിത്.
ഭരണം മികവുറ്റതാക്കാനും കാര്യക്ഷമത കൂട്ടാനും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും രണ്ടുദിവസം പരിശീലനം !!
Advertisement
Advertisement
Advertisement