breaking news New

ഗതാഗത മന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ സ്ഥാനത്ത് നിന്നും മാറ്റി

തിരുവനന്തപുരം :
മോട്ടോര്‍വാഹനവകുപ്പില്‍ നിന്നും ഇന്റലിജന്‍സിലേക്കാണ് മാറ്റം.

സീനിയര്‍ ഐജി സ്പര്‍ജന്‍കുമാറാണ് പുതിയ ഗതാഗത കമ്മീഷണര്‍.

എ ഐ ക്യാമറകള്‍ സ്ഥാപിച്ച കെല്‍ട്രോണിന് കുടിശിക വരുത്തിയത് മുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ അച്ചടക്ക നടപടികള്‍ വരെ ഗതാഗതമന്ത്രിയുടെ ഓഫീസും കമ്മീഷണറും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു.

ദക്ഷിണ മേഖലാ ഐജിയായ ആര്‍ നിശാന്തിനിയെ ഇന്റലിജന്‍സില്‍ നിന്ന് ക്രമസമാധാന ചുമതലയിലേക്ക് മാറ്റി. എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുളള ജില്ലകളുടെ മേല്‍നോട്ടമാണ് ഐജിക്കുള്ളത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4