പൂങ്കുന്നം, വടക്കാഞ്ചേരി, എറണാകുളം ജങ്ഷന്‍ യാര്‍ഡുകളിലെയും ഒല്ലൂര്‍, പുതുക്കാട്, ഇരിങ്ങാലക്കുട, ചാലക്കുടി സെക്ഷനുകളിലും പ്രധാന ട്രാക്കുകളിലാണ് അറ്റകുറ്റപ്പണികള്‍ നടക്കുന്നത്.
ഗുരുവായൂരില്‍ നിന്ന് ദിവസവും വൈകിട്ട് 6.10ന് പുറപ്പെടുന്ന 56116 ഗുരുവായൂര്‍ തൃശൂര്‍ പാസഞ്ചര്‍ നാലാം തീയതി റദ്ദാക്കും. തൃശൂരില്‍ നിന്ന് രാത്രി 8.10ന് പുറപ്പെടുന്ന 56115 തൃശൂര്‍— ഗുരുവായൂര്‍ പാസഞ്ചറും നാലാം തീയതി റദ്ദാക്കും. 20, 27 തീയ്യതികളിലെ കൊല്ലം എറണാകുളം മെമു ട്രെയിനും റദ്ദാക്കി. ചിലദിവസങ്ങളില്‍ മാവേലി എക്‌സ്പ്രസ് വഴി തിരിച്ചുവിടുകയും ചെയ്തു.
ഭാഗികമായി റദ്ദാക്കുന്ന ട്രെയിനുകള്‍
16306 കണ്ണൂര്‍— എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ് നവംബര്‍ 3, 6, 10, 13, 14, 15, 17, 20, 21, 22, 24, 27, 28, 29 തീയതികളിലും ഡിസംബര്‍ 1, 4 തീയതികളിലും തൃശൂരില്‍ സര്‍വീസ് അവസാനിപ്പിക്കും. തൃശൂര്‍-എറണാകുളം ജങ്ഷന്‍ ഭാഗത്തെ സര്‍വീസ് ഉണ്ടായിരിക്കില്ല. 18189 ടാറ്റാനഗര്‍— എറണാകുളം എക്സ്പ്രസ് 12, 19, 26 തീയതികളില്‍ ആലുവയില്‍ സര്‍വീസ് അവസാനിപ്പിക്കും. ആലുവ- എറണാകുളം- ജങ്ഷന്‍ ഭാഗത്തെ സര്‍വീസ് റദ്ദാക്കും.
വഴി തിരിച്ചുവിടുന്ന ട്രെയിനുകള്‍
16604 തിരുവനന്തപുരം സെന്‍ട്രല്‍— മംഗളൂരു മാവേലി എക്സ്പ്രസ് 13, 15 തീയതികളില്‍ കായംകുളം ജങ്ഷന്‍— എറണാകുളം ടൗണ്‍ റൂട്ടില്‍ കോട്ടയം വഴിയായിരിക്കും സര്‍വീസ് നടത്തുക. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, മാരാരിക്കുളം, ചേര്‍ത്തല, തുറവൂര്‍, എറണാകുളം ജങ്ഷന്‍ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഉണ്ടായിരിക്കില്ല. യാത്രക്കാരുടെ സൗകര്യാര്‍ത്ഥം ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗണ്‍ സ്റ്റേഷനുകളില്‍ സ്റ്റോപ്പുകളുണ്ട്.
പ്രതിവാര ട്രെയിനുകള്‍ സര്‍വീസ് നീട്ടി
പ്രതിവാര ട്രെയി നുകളുടെ സര്‍വീസ് രണ്ടാഴ്ച്ചത്തേക്കു നീട്ടി. വെള്ളിയാഴ്ച്ചകളിലെ തിരുവനന്തപുരം നോര്‍ത്ത് — സാന്ദ്രഗച്ചി പ്രതിവാര സ്‌പെഷല്‍ എക്‌സ്പ്രസ് (06081) 13 വരെ സര്‍വീസ് നടത്തും.
തിങ്കളാഴ്ചകളിലെ സാന്ദ്രഗച്ചി — തിരുവനന്തപുരം നോര്‍ത്ത് പതിവാര സ്‌പെഷല്‍ എക്പ്രസ് (06082) 16 വരെ സര്‍വീസ് നടത്തും. വെള്ളിയാഴ്ചകളിലെ എറ ണാകുളം ജങ്ഷന്‍ — പട്ന ജങ്ഷന്‍ പ്രതിവാര സ്‌പെഷല്‍ എക്‌സ്പ്രസ് (06085) 13 വരെ നീട്ടി. ചൊവ്വാഴ്ചകളിലെ പട്ന ജങ്ഷന്‍— എറണാകുളം ജങ്ഷന്‍ പ്രതിവാര സ്‌പെഷല്‍ എക്‌സ്പ്രസ് — (06086) 17 വരെ നീട്ടി.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : റെയില്‍ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഈ മാസം ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം
Advertisement
Advertisement
Advertisement