ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ കേന്ദ്രമനുവദിച്ച 5,088 കിലോലിറ്റര്‍ മണ്ണെണ്ണ നഷ്ടമായേക്കും.
കമ്മിഷനെച്ചൊല്ലി കടക്കാരും ഭക്ഷ്യവകുപ്പും തമ്മില്‍ തര്‍ക്കമുണ്ടായതാണു പ്രതിസന്ധിക്കു കാരണം. ആദ്യഘട്ട ചര്‍ച്ചയില്‍ വിതരണ കമ്മിഷന്‍ ലിറ്ററിന് 3.70 രൂപയില്‍നിന്ന് ഏഴു രൂപയായി ഉയര്‍ത്താമെന്ന് ഭക്ഷ്യവകുപ്പ് ഉറപ്പു നല്‍കിയിരുന്നു. എല്ലാ താലൂക്കുകളിലെയും മൊത്തവിതരണകേന്ദ്രത്തില്‍നിന്ന് മണ്ണെണ്ണ സംഭരിക്കാനുള്ള സൗകര്യമൊരുക്കാമെന്നും പറഞ്ഞിരുന്നു. എന്നാല്‍, കഴിഞ്ഞദിവസം വ്യാപാരി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ ഭക്ഷ്യവകുപ്പ് നിലപാടു മാറ്റി.
കമ്മിഷന്‍ ആറു രൂപയേ നല്‍കാനാകൂവെന്നും മൊത്തവിതരണകേന്ദ്രങ്ങള്‍ ഇല്ലാത്ത താലൂക്കിലുള്ളവര്‍ മറ്റു താലൂക്കുകളില്‍നിന്ന് സംഭരിക്കണമെന്നുമായിരുന്നു പുതിയ നിര്‍ദേശം. ഇതോടെയാണ് റേഷന്‍കടക്കാര്‍ പിന്മാറിയത്. മറ്റു താലൂക്കുകളില്‍ പോയി മണ്ണെണ്ണ ഏറ്റെടുക്കണമെങ്കില്‍ 10 രൂപ കമ്മിഷന്‍ നല്‍കണമെന്നാണ് ആവശ്യം.
മണ്ണെണ്ണയ്ക്ക് സ്‌ഫോടനസ്വഭാവമുള്ളതിനാല്‍ വാഹനങ്ങളില്‍ കൊണ്ടുവരുന്നതിനു നിയന്ത്രണമുണ്ട്. അതിനാല്‍, റേഷന്‍ കടയിലെത്തിക്കാന്‍ കൂടുതല്‍ തുക ചെലവാകും. ഈ സാഹചര്യത്തില്‍ നേരിട്ട് കടയില്‍ മണ്ണെണ്ണയെത്തിക്കണമെന്നും അവര്‍ ആവര്‍ത്തിച്ചു. തീരുമാനം ഭക്ഷ്യവകുപ്പ് സര്‍ക്കാരിനു വിട്ടു.
റേഷന്‍ കടകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണം പുനരാരംഭിക്കുന്നതില്‍ നിന്ന് വ്യാപാരികള്‍ പിന്മാറി !!
Advertisement

Advertisement

Advertisement

