breaking news New

കേരളത്തിൽ വീണ്ടും സുനാമി ഇറച്ചികളുടെ വ്യാപാരം സജീവമാകുന്നു ! വിഷം കലർന്ന ഭക്ഷണം കേരളത്തിലെത്തുന്നത് എങ്ങനെ ? ജനങ്ങളുടെ വീഴ്ചയോ, അതോ അഴിമതിക്ക് മുന്നിൽ കണ്ണടയ്ക്കുന്ന അധികാരികളോ കാരണം ? സി മീഡിയ എക്സ്ക്ലൂസീവ്...

തിരുവനന്തപുരം :
ദൈവത്തിൻ്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന കേരളത്തിലേക്ക് മാരക വിഷം കലർത്തിയതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമായ ഭഷ്യവസ്ഥുക്കൾ എത്തുന്നത് എങ്ങനെ ? കേരളത്തിൻ്റെ ദുരവസ്ഥക്ക് കാരണം ആര് ?
"കേരള ജനതയോ " അതോ അഴിമതിയിൽ കണ്ണടക്കുന്ന അധികാരികളോ ?

ഇടക്കാലത്തിനു ശേഷം കേരളത്തിൽ വീണ്ടും സുനാമി ഇറച്ചികളുടെ വ്യാപാരം സജീവമാകുന്നുവെന്ന വാർത്തകൾ പുറത്തു വന്നിട്ടും
നിയമപാലകരോ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥരോ നാളിതുവരെ അനധികൃത ഇറച്ചി വ്യാപാരത്തിന് എതിരെ നിയമ നടപടികൾ സ്വീകരിച്ചില്ലെന്നും , ഇറച്ചി കടത്ത് തടയുവാൻ വേണ്ടുന്ന മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിച്ചില്ലെന്നും മീറ്റ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന ഘടകം ആരോപിച്ചു.

കേരളത്തിലേക്ക് അനധികൃതമായി കടത്തി കൊണ്ടു വരുന്ന മട്ടിറച്ചികൾ (സുനാമി ഇറച്ചികൾ) വീണ്ടും വ്യാപകമാക്കുന്നു. ആന്ധ്രാ പ്രദേശ്, കർണ്ണാടക, തമിഴ്നാട് ( ദിണ്ടികൽ) തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമാണ് പ്രധാനമായും അനധികൃതമായ മാട്ടിറച്ചികൾ കേരളത്തിലേക്ക് എത്തുന്നത്.
മാരകമായതും , അല്ലാത്തതുമായ രോഗങ്ങൾ മൂലം ചത്ത മാടുകളെ വൃത്തിഹീനമായതും സരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും അനധികൃതമായി കശാപ്പ് ചെയ്ത് സുരക്ഷിതമല്ലാത്ത രീതിയിൽ പാഴ്സലുകളായി ആണ് കേരളത്തിലേക്ക് കയറ്റുമതി ചെയ്യുന്നത് . വൻകിട ലോബികൾ അവരുടെ കൊള്ളലാഭത്തിന് വേണ്ടി കേരളത്തിലെ ജനങ്ങളുടെ ജീവന് ഭീഷണിയാകുമ്പോൾ അധികൃതർ കണ്ണടയ്ക്കുകയാണ്. കേരളത്തിലെ വിവിധ ചെക്ക് പോസ്റ്റുകൾ വഴിയാണ് ഇത്തരം ഇറച്ചികൾ കേരളത്തിലേക്ക് എത്തുന്നത് എന്നത് ആണ് പച്ചയായ യാഥാർത്ഥ്യം.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ സാധിക്കാതെ വരുന്നതും മറ്റു സംസ്ഥാനങ്ങളിൽ വിറ്റഴിയാതെ വരുന്നതുമായ മാട്ടിറച്ചികൾ ഫ്രോസൺ ഫ്രഷ് മീറ്റ് എന്ന പേരിലും കേരളത്തിൽ സുലഭമാണ്.

അധികൃതർ എത്രയും വേഗം ഇതിനെതിരെ നടപടികൾ സ്വീകരിച്ചാൽ ജനങ്ങളുടെ ജീവന് ഭീഷണി ഒഴിവാക്കാം.

റിപ്പോർട്ട് : രാഹുൽ തൃക്കൊടിത്താനം , സി മീഡിയ ഓൺലൈൻ

വീഡിയോ ന്യൂസ് ലിങ്ക് 🔗 : youtu.be/05U_UwqNO50?si=0WvJyGsMC-rx5BqC


Image
Image
Image

സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4