കെപിസിസി സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം പുതുപ്പള്ളിയിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. രാവിലെ 9 ന് കല്ലറയിൽ പുഷ്പാർച്ചനയും തുടർന്ന് പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ചേരുന്ന യോഗത്തിൽ മത സാമുദായിക നേതാക്കൾ പങ്കെടുക്കും.
ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ നിർമിച്ച 11 വീടുകളുടെ താക്കോൽ ദാനവും പുതിയ സ്പോർട്സ് അരീനയുടെ ഉദ്ഘാടനവും രാഹുൽ ഗാന്ധി നിർവഹിക്കും. രാവിലെ പുതുപ്പള്ളി സെൻ്റ് ജോർജ് വലിയ പളളിയിൽ പ്രത്യേക കുർബാനയും കല്ലറയിൽ ധൂപ പ്രാർത്ഥനയും നടക്കും. ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ മുഖ്യ കാർമികത്ത്വം വഹിക്കും.
