breaking news New

സെപ്തംബർ 28 മുതൽ ബാങ്കുകൾ പണിമുടക്കിലേക്ക് ; നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾ ജാഗ്രത പാലിക്കണം ...

നാളെ മുതല്‍ 30 വരെയാണ് സമരം. ഇതേ തുടര്‍ന്ന് നഷ്ടപ്പെടുന്ന സേവനങ്ങള്‍ പരിഹരിക്കുന്നതിനായി പൊതുമേഖലാ ബാങ്കുകൾക്കും ഗ്രാമീണ ബാങ്കുകൾക്കും ഇന്ന്
( സെപ്തംബര്‍ 27) ഞായറാഴ്ച അധിക പ്രവൃത്തിദിനമായി അനുവദിച്ചിട്ടുണ്ട്.

യു എ ഇ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് പണം അയക്കുന്ന പ്രവാസികളുടെ സാമ്പത്തിക ഇടപാടുകള്‍ പൂര്‍ണമായി നിലക്കില്ലെങ്കിലും ശാഖകളില്‍ ജീവനക്കാരുടെ നേരിട്ടുള്ള ഇടപെടല്‍ ആവശ്യമുള്ള ഇടപാടുകള്‍ക്കും ക്ലിയറിംഗുകള്‍ക്കും കാലതാമസം നേരിടാന്‍ സാധ്യതയുണ്ട്.

പണിമുടക്ക് ദിവസങ്ങളില്‍ ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ മറ്റ് ബാങ്കുകളുടെ എ ടി എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ ഈടാക്കാറുള്ള അധിക ഫീസുകള്‍ പല പൊതുമേഖലാ ബാങ്കുകളും താത്കാലികമായി ഒഴിവാക്കിയിട്ടുണ്ട്. യു പി ഐ, ഇന്റര്‍നെറ്റ് ബേങ്കിംഗ്, മൊബൈല്‍ ബേങ്കിംഗ് തുടങ്ങിയ ഡിജിറ്റല്‍ സാമ്പത്തിക സേവനങ്ങളെ സമരം ബാധിക്കില്ലെന്നും അവ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4