breaking news New

സംസ്ഥാനത്ത് നിലവിൽ വൈദ്യുതി പ്രതിസന്ധിയില്ല ; പ്രതിസന്ധി വന്നാൽ തീരുമാനമെടുക്കും : മന്ത്രി എ.പി. അനിൽ കുമാർ

തിരുവനന്തപുരം : സംസ്ഥാനത്ത് നിലവിൽ വൈദ്യുതി പ്രതിസന്ധിയില്ലെന്നും പ്രതിസന്ധി ഉണ്ടാകുന്ന സാഹചര്യമുണ്ടായാൽ അപ്പോൾ ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും കെപിസിസി വർക്കിങ് പ്രസിഡന്റും റവന്യൂമന്ത്രിയുമായ എ.പി. അനിൽ കുമാർ. മന്ത്രിസഭയായാലും കെ.എസ്.ഇ.ബി ആയാലും ഏറ്റവും കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. വൈദ്യുതി പ്രതിസന്ധി ഉണ്ടാകുന്ന സാഹചര്യമുണ്ടായാൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കെപിസിസി പ്രസിഡന്റിനെ സംബന്ധിച്ച ചോദ്യത്തിനും മന്ത്രി പ്രതികരിച്ചു. പ്രസിഡന്റിനെ ഹൈക്കമാൻഡ് ഉചിതമായ സമയത്ത് തീരുമാനിക്കുമെന്നും ആ തീരുമാനം എല്ലാവരും അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളാണ് വിവിധ പേരുകൾ ഉയർത്തിക്കാട്ടുന്നതെന്നും അത്തരം ചർച്ചകൾക്കെല്ലാം മറുപടി പറയാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സഭ നിർദേശിച്ചയാളെ റവന്യൂമന്ത്രിയുടെ സ്റ്റാഫ് സെക്രട്ടറിയായി നിയമിച്ചെന്ന തലശ്ശേരി രൂപതാ ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയാനില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4