തിരുവനന്തപുരം :
നിരക്ക് വർധിപ്പിക്കണമെന്ന തൊഴിലാളി സംഘടനകളുടെ ആവശ്യം സർക്കാർ തത്വത്തിൽ അംഗീകരിച്ചു. വിഷയം പഠിക്കാൻ അടിയന്തരമായി കമ്മീഷനെ നിയോഗിക്കുമെന്നും ജനുവരി ഒന്നു മുതൽ പുതുക്കിയ നിരക്ക് പ്രഖ്യാപിക്കുമെന്നും മന്ത്രി സി പി ജോൺ ഉറപ്പുനൽകിയതായി സംഘടനാ പ്രതിനിധികൾ അറിയിച്ചു.
കമ്മീഷൻ പഠനം നടത്തുമ്പോൾ ഓരോ തൊഴിലാളി യൂണിയനും നിരക്ക് വർധന സംബന്ധിച്ച അഭിപ്രായങ്ങൾ അറിയിക്കാം. ഓട്ടോ ഡ്രൈവർമാർക്ക് ഇഎസ്ഐ പരിരക്ഷ ഏർപ്പെടുത്തണമെന്ന ആവശ്യവും പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പുനൽകിയതായും സംഘടനാ പ്രതിനിധികൾ വ്യക്തമാക്കി. മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് പണിമുടക്ക് പിൻവലിച്ചത്.
2022ലാണ് സംസ്ഥാനത്ത് അവസാനമായി ഓട്ടോ ടാക്സി നിരക്കുകൾ പരിഷ്കരിച്ചതെന്ന് മന്ത്രി സി പി ജോൺ പറഞ്ഞു. നിരക്ക് പരിഷ്കരിക്കണമെന്ന ട്രേഡ് യൂണിയനുകളുടെ ആവശ്യം സർക്കാർ തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. ഇതിനായി കമ്മീഷനെ നിയോഗിക്കും. പുതിയ നിരക്ക് പ്രാബല്യത്തിൽ വരുത്തുന്നതിനുള്ള തുടർനടപടികൾ സർക്കാർ തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഓട്ടോ ടാക്സി ഡ്രൈവർമാർക്ക് ഇഎസ്ഐ പരിരക്ഷ നൽകുന്ന കാര്യത്തിൽ അനുഭാവപൂർവമായ നടപടി സ്വീകരിക്കും. ഡ്രൈവർമാർക്ക് വിശ്രമമുറികൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പുമായും ഹോട്ടൽ ഉടമകളുമായും ചർച്ച നടത്തിയിട്ടുണ്ട്. ഇക്കാര്യവും സർക്കാർ പരിഗണിക്കും. ടൂവീലർ ടാക്സികൾ അനുവദനീയമാണെങ്കിലും മഞ്ഞ ബോർഡിന് പകരം വെള്ള ബോർഡ് ഉപയോഗിച്ച് ടാക്സി സർവീസ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം നിയമലംഘനങ്ങൾ കർശനമായി നിയന്ത്രിക്കുമെന്നും മന്ത്രി പറഞ്ഞു. കമ്മീഷൻ അംഗങ്ങളെ ഇതുവരെ തീരുമാനിച്ചിട്ടില്ല.
സംസ്ഥാനത്ത് ഓട്ടോ ടാക്സി തൊഴിലാളികൾ പ്രഖ്യാപിച്ച പണിമുടക്ക് പിൻവലിച്ചു
Advertisement
Advertisement
Advertisement