breaking news New

അരിക്കും പരിപ്പിനും പഞ്ചസാരയ്ക്കും തീപിടിച്ച വില ! സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷം ; കുടുംബ ബജറ്റ് താളംതെറ്റുന്നു

മൊത്ത വിപണിയിൽ പൊന്നി അരിക്ക് ഒരു മാസത്തിനിടെ 14 രൂപയാണ് കൂടിയത്. തുവരപ്പരിപ്പിന് ഒരു മാസത്തിനിടെ 20 രൂപയാണ് കൂടിയത്.

കടല, ഉഴുന്ന്, വൻപയർ, പഞ്ചസാര തുടങ്ങിയവയ്ക്കും വില കൂടുകയാണ്. പശ്ചിമേഷ്യന്‍ സംഘർഷം വിവിധ മേഖലകളില്‍ സൃഷ്ടിക്കുന്ന ആഘാതങ്ങള്‍ക്ക് പുറമേയാണ് സാധാരണക്കാരുടെ നിത്യജീവിതത്തിന് തിരിച്ചടിയായി അരി, പലവ്യഞ്ജനം പോലുള്ള അത്യാവശ്യ സാധനങ്ങള്‍ക്കുള്ള വില വര്‍ധന.

വടക്കൻ കേരളത്തിലെ പ്രധാന മൊത്തവിതരണ കേന്ദ്രമായ വലിയങ്ങാടിയിലെ അരിവിലയിൽ വർധന തുടരുകയാണ്. മൊത്തവിപണിയിൽ ഒരു കിലോ പൊന്നി അരിയുടെ വില 73 രൂപയായി ഉയർന്നു. ഓണക്കാലത്ത് 58 രൂപയായിരുന്നു വില. കുറുവ അരിയുടെ വിവിധ ഇനങ്ങൾക്കും ഓണത്തിന് ശേഷം കിലോയ്ക്ക് മൂന്ന് രൂപയുടെ വർധനയുണ്ടായി.

കഴിഞ്ഞ ജൂലൈ മുതൽ കുതിച്ചുയരുന്ന ബിരിയാണി അരിയായ കൈമയുടെ വില ഇടക്കാലത്ത് അൽപം കുറഞ്ഞെങ്കിലും വീണ്ടും ഉയർന്ന് കിലോയ്ക്ക് 180 രൂപയിലെത്തി. കോല അരിയുടെ വിലയിലും വർധന രേഖപ്പെടുത്തിയിട്ടുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4