തിരുവനന്തപുരം : അന്വേഷണ സംഘത്തെ നിയമിക്കാന്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ ഉത്തരവിട്ടു. ഉത്തരവിന് പിന്നാലെ മുഖ്യമന്ത്രി കേസ് ഫയല്‍ ആഭ്യന്തര വകുപ്പിന് കൈമാറി. മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ ചുമതലയില്‍ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള എല്ലാ നടപടികളും പൂര്‍ണമായി അന്വേഷിക്കാനാണ് ആഭ്യന്തര വകുപ്പിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
സ്‌പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് രണ്ട് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയല്ലാതെ 206 കോടി രൂപ വന്നതില്‍ അന്വേഷണ സംഘം വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതില്‍ ഒരു സ്ഥാപനം മറുപടി നല്‍കി. കൂടാതെ, നികുതി ഇനത്തില്‍ 22.68 കോടി രൂപ അടക്കാത്തതിലും ഉദ്യോഗസ്ഥ വീഴ്ച ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി ഓഗസ്റ്റ് 19ന് അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം നല്‍കിയുള്ള തട്ടിപ്പില്‍ ജി എസ് ടി വകുപ്പിന്റെ റിപ്പോര്‍ട്ടിലും തുടര്‍ നടപടിയായിട്ടില്ല.
സംഭവത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളില്‍ സ്‌പോണ്‍സര്‍മാരായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കെതിരെ വിദേശനാണ്യ വിനിമയ ചട്ടലംഘനം (ഫെമ) ചുമത്തിയാണ് നടപടി. പണം കൈമാറ്റവുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകളും സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ വിവരങ്ങളും ഇ ഡി ഇതിനകം ശേഖരിച്ചിട്ടുണ്ട്. എസ് ബി ഐ മുഖേനയാണ് പണം വിദേശത്തേക്ക് അയച്ചതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.
അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെയും ലയണല്‍ മെസ്സിസെയും കേരളത്തിലെത്തിക്കുമെന്ന പേരില്‍ നടത്തിയ വന്‍ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ...
Advertisement
Advertisement
Advertisement