ഓണ സദ്യയില്‍ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് പപ്പടവും , പഴവും. ഞാലിപ്പൂവന്‍ പഴമാണ് സദ്യയ്‌ക്ക് ഉപയോഗിക്കുന്നത്. ഓണത്തിന് ഇത്തവണ പഴം ഇല്ലാതെ സദ്യ കഴിക്കേണ്ടിവരുമോ എന്ന ആശങ്കയിലാണ് മലയാളികള്‍.
ഇപ്പോള്‍ ഒരു കിലോ ഞാലിപ്പൂവന്‍ പഴത്തിന് 100 മുതല്‍ 120വരെയാണ് ചെറുകിട കച്ചവടക്കാര്‍ വാങ്ങുന്നത്. ഓണം അടുത്തതും, വിവാഹ സീസണ്‍ തുടങ്ങിയതും ഞാലിപ്പൂവന്റെ ചില്ലറവില ഇനിയും ഉയര്‍ത്തുമെന്നാണ് സൂചന.
നാടന്‍ ഞാലിപ്പൂവന്‍ വിപണിയില്‍ കിട്ടാനില്ലാത്ത സ്ഥിതിയാണ്. പപ്പടത്തിന്റെ വിലയും റോക്കറ്റ് വിട്ടപ്പോലെ ആണ് കുതിച്ചുയരുന്നത്.
അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും തൊഴിലാളികളുടെ കൂലിവര്‍ധിച്ചതും പപ്പട നിര്‍മാണ മേഖലയെ പ്രതിസന്ധിയിലാക്കുകയാണ്.
വിപണിയില്‍ പപ്പടം കിലോഗ്രാമിനു മൊത്തവില 170- 180 രൂപയും ചില്ലറ വില 200 രൂപയുമാണ്. ഉഴുന്നുപൊടി, ഉപ്പ്, പപ്പടക്കാരം, എണ്ണ, അരിപ്പൊടി എന്നിവയാണ് നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍.
മൂന്നു മാസത്തിനിടെ ഒരു ചാക്ക് ഉഴുന്നു മാവിനു 1000 രൂപയുടെ വര്‍ധനവുണ്ടായി.
തിരുവോണം അടുത്തപ്പോഴേക്കും എല്ലാ സാധനങ്ങൾക്കും വിലകൂടി : ഇപ്പോൾ ഇതാ പപ്പടവിലയും പഴവിലയും കുതിച്ചുയരുന്നു !! ഓണത്തിന് ഇത്തവണ പഴം ഇല്ലാതെ സദ്യ കഴിക്കേണ്ടിവരുമോ എന്ന ആശങ്കയിൽ മലയാളികൾ !!
Advertisement
Advertisement
Advertisement