breaking news New

ബഹ്റൈനിൽ ഇറാന്റെ മിസൈൽ ആക്രമണം ; വ്യവസായശാലയ്ക്ക് തീപിടിച്ചു ! അമേരിക്കൻ സൈനിക താവളങ്ങളും ലക്ഷ്യം ; പശ്ചിമേഷ്യയിൽ യുദ്ധഭീതി വീണ്ടും ശക്തമാകുന്നു !!

ബഹ്റൈനിലെ സിത്ര മേഖലയിലുള്ള വ്യവസായശാലയ്ക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെത്തുടർന്ന് വൻ തീപിടിത്തമുണ്ടായതായി റിപ്പോർട്ട്. ആക്രമണത്തിൽ ഫാക്ടറിക്ക് നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ്.

ബഹ്റൈനിലെ നാല് അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടും ഇറാൻ ആക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. അൽ റിഫ, അവാലി സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് ഇറാന്റെ റെവല്യൂഷണറി ഗാർഡ് അവകാശപ്പെട്ടത്. അമേരിക്കൻ നാവികസേനയുടെ അഞ്ചാം കപ്പലിന്റെ ആസ്ഥാനം ബഹ്റൈനിലാണ്.

ആക്രമണത്തെത്തുടർന്ന് ബഹ്റൈനിൽ വിവിധയിടങ്ങളിൽ സ്ഫോടനശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകളുണ്ട്. ഇറാന്റെ വ്യോമാക്രമണങ്ങളിൽ ചിലത് പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞതായും ബഹ്റൈൻ അറിയിച്ചു.

അതിനിടെ, ഗൾഫ് മേഖലയ്ക്ക് മുകളിൽവെച്ച് അമേരിക്കയുടെ എഫ്-16 പോർവിമാനത്തിന് നേരെ മിസൈൽ ആക്രമണം നടത്തിയെന്ന ഇറാന്റെ അവകാശവാദം അമേരിക്ക തള്ളി. വിമാനം ആക്രമിക്കപ്പെട്ടിട്ടില്ലെന്നും മധ്യപൂർവേഷ്യയിലെ എല്ലാ അമേരിക്കൻ പോർവിമാനങ്ങളും സുരക്ഷിതമാണെന്നും യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.

യുദ്ധം ആരംഭിച്ച ഫെബ്രുവരിക്കുശേഷം പശ്ചിമേഷ്യയിലെ സംഘർഷം വിവിധ മേഖലകളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. കപ്പൽ ഗതാഗതത്തിലുണ്ടാകുന്ന തടസ്സങ്ങളും സൈനിക നീക്കങ്ങളും ആഗോള ഊർജ വിപണിയിലും ആശങ്ക സൃഷ്ടിക്കുന്നു.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4