സഹകരണ മേഖലയെ സ്ത്രീശാക്തീകരണത്തിനുള്ള പ്രധാന ഉപാധിയാക്കി മാറ്റുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യമെന്ന് അമിത് ഷാ പറഞ്ഞു. ‘സഹകരണത്തിലൂടെ സമൃദ്ധി’ പദ്ധതി സ്ത്രീകൾക്ക് കൂടുതൽ കരുത്തും പുതിയ അവസരങ്ങളും ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മോദി സർക്കാരിന്റെ ഭരണകാലത്ത് സ്ത്രീകൾക്കായി 36 കോടി ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ കഴിഞ്ഞതായും അമിത് ഷാ ചൂണ്ടിക്കാട്ടി.
കുണ്ടറ മുളവനയിലെ പവിത്രം കൺവെൻഷൻ സെന്ററിൽ അന്താരാഷ്ട്ര വനിതാ കർഷക വർഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘സഹകരണത്തിലൂടെ സമൃദ്ധി’ (സഹ്കാർ സേ സമൃദ്ധി) പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹകരണ മേഖലയെ വനിതാ ശാക്തീകരണത്തിന്റെ കരുത്താക്കി മാറ്റും ; മോദി സർക്കാരിന്റെ ലക്ഷ്യം വ്യക്തമാക്കി അമിത് ഷാ
Advertisement
Advertisement
Advertisement