40 വയസ് ആക്കണമെന്ന പ്രമേയം പാസ് ആക്കിയെന്ന ഒരു മാധ്യമത്തിന്റെ പ്രചരണം തെറ്റന്ന് സംസ്ഥാന കമ്മറ്റി അറിയിച്ചു.
12 ജില്ലകളിൽ നിന്നുള്ള പ്രതിനിധികളും എതിർപ്പ് അറിയിച്ചു. ഇതോടെയാണ് പ്രമേയത്തിലെ നിർദേശം തള്ളിയത്.യൂത്ത് കോൺഗ്രസിൽ പ്രായ പരിധി 35 ൽ നിന്ന് 40 വയസാക്കി ഉയർത്തണമെന്നാണ് സംസ്ഥാന പഠനക്യാമ്പിൽ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിലെ ആവശ്യം. സംസ്ഥാന കമ്മിറ്റിയിലോ ജില്ലാ കമ്മിറ്റിയിലോ അംഗമായവർക്ക് യൂത്ത് കോൺഗ്രസിന്റെ ഭാഗമാകാൻ കഴിയുന്നില്ല.
പരിചയസമ്പന്നരുടെ കുറവ് സംഘടന പ്രവർത്തനത്തെ വലിയ രീതിയിൽ ബാധിക്കുന്നുണ്ട്. ഇത് പരിഹരിക്കാനാണ് പ്രായപരിധി ഉയർത്തണമെന്ന ആവശ്യം. ആവശ്യത്തെ എതിർത്തും പിന്തുണച്ചും പ്രതിനിധികൾ രംഗത്തെത്തിയിരുന്നു.
പുതിയ മുഖങ്ങളെ ജില്ലാതലത്തിലേക്കും സംസ്ഥാനതലത്തിലേക്കും കൊണ്ടുവരാനുള്ള പരിശ്രമം കോൺഗ്രസിൽ ഉണ്ടാകുന്നില്ലെന്നും മാതൃസംഘടനയിലും കാലോചിതമായ മാറ്റം അനിവാര്യമെന്നും പ്രമേയത്തിലുണ്ട്. വേടനിൽ പുതിയ തലമുറ ആകർഷിക്കപ്പെടുന്നുവെന്നും പ്രമേയം ചുണ്ടിക്കാട്ടി. പാർട്ടിയിൽ ക്യാപ്റ്റൻ മേജർ പരാമർശങ്ങൾ നല്ലതാണെങ്കിലും ജയിച്ചു വരുമ്പോൾ പട്ടാളക്കാരെ മറക്കരുതെന്ന് എറണാകുളത്ത് നിന്നുള്ള പ്രതിനിധികൾ ഓർമിപ്പിച്ചു.
യൂത്ത് കോൺഗ്രസിൽ പ്രവർത്തിക്കാനുള്ള പ്രായപരിധി 35 ആയി തുടരും : 40 വയസ് ആക്കണമെന്ന സംസ്ഥാന ക്യാമ്പിലെ ആവശ്യം തള്ളി
Advertisement

Advertisement

Advertisement

