പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ നല്‍കിയ ഹരജികള്‍ അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ സുപ്രധാന വിധി. സര്‍ക്കാരിന്റെ ഉത്തരവ് ഭരണഘടനയുടെ അനുച്ഛേദം 19(1)(സി), അനുച്ഛേദം 33 എന്നിവ ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ നഗ്‌നമായ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ലെന്നും കോടതി നിരീക്ഷിച്ചു.
പോലീസ് സംഘടനകൾ രൂപീകരിക്കുന്നതിൽ മാത്രമല്ല, അവയുടെ പ്രവർത്തനം തടസ്സമില്ലാതെ തുടരുന്നതിനും ജീവനക്കാർക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. സംഘടനാ പ്രവർത്തനം ഭരണഘടനാപരമായ അവകാശമാണെന്ന് നിരീക്ഷിച്ച കോടതി, അംഗീകാരമുള്ള സംഘടനകളായാണ് പോലീസ് സംഘടനകൾ പ്രവർത്തിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.
പോലീസ് സംഘടനകളെ പിരിച്ചുവിട്ട് പുതിയ അഡ്‌ഹോക്ക് കമ്മിറ്റികള്‍ രൂപീകരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് കോടതി തടയിട്ടു. സംഘടനകളുടെ ഭാഗം കേള്‍ക്കാതെയും അവരുടെ അഭിപ്രായങ്ങള്‍ ആരായാതെയും സര്‍ക്കാര്‍ സ്വീകരിച്ച നടപടി നിലനില്‍ക്കില്ല. സര്‍ക്കാര്‍ നേരിട്ട് അഡ്‌ഹോക്ക് കമ്മിറ്റികളെ നിയമിച്ചത് പൊലീസ് അസോസിയേഷനുകളുടെ സ്വതന്ത്രമായ സ്വയംഭരണാവകാശത്തിലുള്ള നേരിട്ടുള്ള കടന്നുകയറ്റമാണ്. സംഘടനകളുടെ ജനാധിപത്യ സ്വഭാവത്തെ തകര്‍ക്കുന്ന ഇത്തരം ഭരണപരമായ ഇടപെടലുകള്‍ അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഉത്തരവും അഡ്‌ഹോക്ക് സമിതി രൂപീകരണവും കോടതി റദ്ദാക്കിയത്.
സംസ്ഥാനത്തെ പോലീസ് സംഘടനകളെ പുനഃസംഘടിപ്പിക്കാനും പിരിച്ചുവിടാനും ലക്ഷ്യമിട്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് റദ്ദ് ചെയ്ത് ഹൈക്കോടതി
Advertisement
Advertisement
Advertisement