വിദേശത്തേക്ക് പണം അയച്ചതിൽ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് ലംഘനം നടന്നിട്ടുണ്ടോ എന്നതിലാണ് ഇഡി പ്രധാനമായും തെളിവുകൾ ശേഖരിക്കുന്നത്.
വീണയുടെ ഡയറി പരിശോധിച്ചതിൽ നിന്നും ലഭിച്ച വിവരങ്ങളനുസരിച്ച് ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചതായി ഇഡി കണ്ടെത്തുകയായിരുന്നു. ഈ തുക ഏത് വഴിയിലൂടെ, ആർക്ക് അയച്ചു എന്ന കാര്യത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ഇതിന് പുറമെ 20.5 ലക്ഷം രൂപയുടെ മറ്റ് ചില സാമ്പത്തിക ഇടപാടുകളും നടന്നിട്ടുണ്ടെന്ന് ഇഡി വ്യക്തമാക്കുന്നു.
റൂട്ടറിനായി മറ്റൊരാളുടെ പേരിലുള്ള സിം കാർഡ് ഉപയോഗിച്ചത് ഹവാല ഇടപാടുകൾ മറച്ചുവെക്കാനാണോ എന്ന സംശയവും ഇഡി പങ്കുവെക്കുന്നുണ്ട്. കോഴിക്കോട് നടത്തിയ പരിശോധനകളിൽ ഇലക്ട്രോണിക് ഉപകരണങ്ങളും അനുബന്ധ രേഖകളും ഇഡി പിടിച്ചെടുത്തിട്ടുണ്ട്.
സിഎംആർഎല്ലിൽ നിന്ന് ഔദ്യോഗികമായി ലഭിച്ച തുകയേക്കാൾ ഉയർന്ന സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.
മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം കൂടുതൽ ശക്തമാക്കുന്നു
Advertisement
Advertisement
Advertisement