breaking news New

സംസ്ഥാനത്തെ എംഎൽഎമാരുടെയും മന്ത്രിമാരുടെയും ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കുന്നതിനുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി

നിർദിഷ്ട വർധന നടപ്പാകുന്നതോടെ എംഎൽഎമാരുടെ പ്രതിമാസ ആനുകൂല്യം 70,000 രൂപയിൽ നിന്ന് 98,000 രൂപയായും മന്ത്രിമാരുടേത് 1.08 ലക്ഷം രൂപയിൽ നിന്ന് 1.33 ലക്ഷം രൂപയായും ഉയരും.

എംഎൽഎമാരുടെ പ്രതിമാസ ആനുകൂല്യത്തിൽ 28,000 രൂപയുടെയും മന്ത്രിമാരുടേതിൽ 25,000 രൂപയുടെയും വർധനയാണ് നിർദേശിച്ചിരിക്കുന്നത്. നിലവിൽ ശമ്പളവും അലവൻസുകളും ഉൾപ്പെടെ ഒരു എംഎൽഎയ്ക്ക് പ്രതിമാസം കുറഞ്ഞത് 70,000 രൂപയും മന്ത്രിക്ക് ഏകദേശം 97,000 രൂപയുമാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ ജനപ്രതിനിധികളുടെ ശമ്പളവും ആനുകൂല്യങ്ങളും വർധിപ്പിക്കാനുള്ള നീക്കത്തിനെതിരെ വിമർശനം ഉയരുന്നുണ്ട്. കോടികൾ ചെലവഴിച്ച് ഐപാഡുകൾ വിതരണം ചെയ്യാനുള്ള തീരുമാനവും ഇതിനൊപ്പം ചൂണ്ടിക്കാട്ടി സർക്കാർ ധൂർത്ത് നടത്തുകയാണെന്നാണ് വിമർശകരുടെ ആരോപണം.

ശമ്പളവർധനയിലും ഐപാഡ് വിതരണത്തിലും പ്രതിപക്ഷം വേണ്ടത്ര പ്രതികരിക്കുന്നില്ലെന്ന വിമർശനവും ഉയരുന്നുണ്ട്. അതേസമയം, പിഎസ്‌സി അംഗങ്ങളുടെ ആനുകൂല്യങ്ങളിൽ കുറവു വരുത്തില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയതും ചർച്ചയായിട്ടുണ്ട്. മുൻപ് എൽഡിഎഫ് സർക്കാർ പിഎസ്‌സി അംഗങ്ങളുടെ ശമ്പളം വർധിപ്പിച്ചപ്പോൾ പ്രതിപക്ഷം വിമർശനം ഉന്നയിച്ചിരുന്നുവെന്നും ഇപ്പോൾ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നതെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4