breaking news New

കൊച്ചി വെണ്ണലയിൽ അബ്കാരി കരാറുകാരനായിരുന്ന മിഥില മോഹൻ എന്ന വി.എ. മോഹൻ കൊല്ലപ്പെട്ട കേസിലെ പ്രതിയെ സിബിഐ കോടതി വെറുതെ വിട്ടു !!

കൊച്ചി :
തൃശ്ശൂർ സ്വദേശി സന്തോഷ് കുമാർ എന്ന കണ്ണനെയാണ് വിചാരണ ആരംഭിക്കാതെ കോടതി കുറ്റവിമുക്തനാക്കിയത്. ഇരുപത് വർഷം പഴക്കമുള്ള കേസിലാണ് നടപടി.

2006 ഏപ്രിൽ അഞ്ചിനാണ് എറണാകുളം വെണ്ണലയിൽ സ്പിരിറ്റ് വ്യാപാരിയായിരുന്ന മിഥില മോഹൻ വെടിയേറ്റ് കൊല്ലപ്പെട്ടത്. അനധികൃത സ്പിരിറ്റ് വ്യാപാരവുമായി ബന്ധപ്പെട്ട മുൻവൈരാഗ്യത്തെ തുടർന്ന് തമിഴ്നാട്ടിൽ നിന്നുള്ള വാടകക്കൊലയാളികളെ ഉപയോഗിച്ച് കൊലപാതകം നടത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ ആരോപണം.

കേരള പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിൽ പിന്നീട് സിബിഐ അന്വേഷണം ഏറ്റെടുക്കുകയും കൊലപാതകം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.

ആകെ 117 സാക്ഷികളെയാണ് സിബിഐ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ കുറ്റപത്രവും അനുബന്ധ രേഖകളും പരിശോധിച്ച കോടതി, പ്രതിക്കെതിരെ വിചാരണ തുടരാൻ മതിയായ അടിസ്ഥാനമില്ലെന്ന് കണ്ടെത്തുകയായിരുന്നു.

ഇതേത്തുടർന്നാണ് സന്തോഷ് കുമാറിനെ വിചാരണ കൂടാതെ വെറുതെ വിട്ടത്. പ്രതിക്കുവേണ്ടി അഡ്വ. എൻ.കെ. ഉണ്ണികൃഷ്ണൻ, എൻ.യു. ഹരികൃഷ്ണൻ, സഈർ അഹമ്മദ് എന്നിവർ കോടതിയിൽ ഹാജരായി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4