breaking news New

ഇഡി റിപ്പോർട്ടിന് പിന്നാലെ നിർണായക നീക്കം ; പിണറായി വിജയനും പി.എ. മുഹമ്മദ് റിയാസിനുമെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാമെന്ന് എജിയുടെ നിയമോപദേശം

ഇഡി സമർപ്പിച്ച റിപ്പോർട്ടിൽ വിജിലൻസിന് കേസെടുത്ത് അന്വേഷണം നടത്താൻ ആവശ്യമായ വിവരങ്ങളും തെളിവുകളും ഉണ്ടെന്നാണ് നിയമോപദേശത്തിൽ ചൂണ്ടിക്കാട്ടിയതെന്നാണ് വിവരം. കൂടുതൽ പരിശോധന ആവശ്യമാണെന്ന് സർക്കാർ കരുതുന്നുവെങ്കിൽ ആദ്യം പ്രാഥമിക അന്വേഷണം നടത്താനും സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഇഡി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്ന പുതിയ വിവരങ്ങളുടെ പശ്ചാത്തലത്തിൽ നേരത്തെയുണ്ടായ കോടതി വിധികൾ കേസെടുക്കുന്നതിന് തടസ്സമാകണമെന്നില്ലെന്നും നിയമോപദേശത്തിൽ വ്യക്തമാക്കിയതായാണ് വിവരം. ഏത് രീതിയിലുള്ള അന്വേഷണം വേണമെന്ന കാര്യത്തിൽ സർക്കാരിന് തീരുമാനമെടുക്കാമെന്നും നിയമോപദേശത്തിൽ ചൂണ്ടിക്കാട്ടിയതായാണ് റിപ്പോർട്ട്.

മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയൻ, മുഹമ്മദ് റിയാസ്, ടി. വീണ എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് ഇഡി സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുള്ളത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുന്നതിന് മുമ്പ് സർക്കാർ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടിയിരുന്നു.

അതേസമയം, ഇഡി ഉന്നയിച്ച ആരോപണങ്ങൾ പിണറായി വിജയനും മുഹമ്മദ് റിയാസും നിഷേധിച്ചിട്ടുണ്ട്. ഇടപാടുകൾ നിയമാനുസൃതമായ ബിസിനസ് ഇടപാടുകളാണെന്നാണ് ഇരുവരും വ്യക്തമാക്കിയിട്ടുള്ളത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4