breaking news New

വൈദ്യുതി നിയന്ത്രണത്തിന് തൽക്കാലം ആശ്വാസം ; അടുത്ത രണ്ട് ദിവസം നിയന്ത്രണമുണ്ടാകില്ലെന്ന് കെഎസ്ഇബി

കേന്ദ്ര നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി ലഭ്യത കൂടിയതിനാല്‍ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കെ എസ് ഇ ബി അറിയിച്ചു.

ഇന്ന് വൈദ്യുതി നിയന്ത്രണമുണ്ടായേക്കില്ല. മധ്യപ്രദേശില്‍ നിന്ന് പീക്ക് സമയത്ത് 200 മെഗാവാട്ട് വൈദ്യുതി സ്വാപ് വ്യവസ്ഥയില്‍ ലഭ്യമാകുന്നുണ്ട്.
റിയല്‍ ടൈം മാര്‍ക്കറ്റില്‍ വൈദ്യുതി ലഭ്യമായതും ഗുണമാണ്.

ഉയര്‍ന്ന ഉപയോഗം കാരണം കഴിഞ്ഞ ദിവസങ്ങളില്‍ ചില പ്രദേശങ്ങളില്‍ ഭാഗിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
പുതിയ ക്രമീകരണങ്ങളോടെ വൈദ്യുതി പ്രതിസന്ധി താല്‍ക്കാലികമായി പരിഹരിക്കാന്‍ കഴിഞ്ഞെന്ന് കെ എസ് ഇ ബി വൃത്തങ്ങള്‍ വ്യക്തമാക്കി.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4