തമിഴ്നാട് രാഷ്ട്രീയത്തിൽ ശ്രദ്ധേയനായ ടിവികെ നേതാവും കൊളത്തൂർ എംഎൽഎയുമായ വി.എസ്. ബാബു (75) അന്തരിച്ചു.
72 ദിവസമായി ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം വ്യാഴാഴ്ച ഉച്ചയ്ക്ക് 2.24-ഓടെയാണ് അന്തരിച്ചത്. ദീർഘനാളായി തുടരുന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
ആരോഗ്യനില വഷളായതിനെ തുടർന്ന് വിദഗ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
2026-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ കൊളത്തൂർ മണ്ഡലത്തിൽ പരാജയപ്പെടുത്തിയതോടെയാണ് വി.എസ്. ബാബു ദേശീയ രാഷ്ട്രീയ ശ്രദ്ധ നേടിയത്. 8,795 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു അട്ടിമറി വിജയം. ബാബുവിന് 82,997 വോട്ടുകൾ ലഭിച്ചപ്പോൾ സ്റ്റാലിന് 74,202 വോട്ടുകളാണ് നേടാനായത്.
ഡിഎംകെയിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച ബാബു 2006 മുതൽ 2011 വരെ പുരസവാൽക്കം മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. പിന്നീട് 2016-ൽ എഐഎഡിഎംകെയിൽ ചേർന്നു. 2026 ഫെബ്രുവരി 7-നാണ് വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിൽ (ടിവികെ) ചേർന്നത്. തുടർന്നാണ് കൊളത്തൂരിൽ സ്റ്റാലിനെതിരെ മത്സരിച്ച് വിജയിച്ചത്.
സ്റ്റാലിനെ സ്വന്തം മണ്ഡലത്തിൽ പരാജയപ്പെടുത്തി രാഷ്ട്രീയ ചരിത്രത്തിൽ ഇടംപിടിച്ച ബാബുവിന്റെ അപ്രതീക്ഷിത വിയോഗം ടിവികെ നേതൃത്വത്തിനും പ്രവർത്തകർക്കും വലിയ നഷ്ടമായി.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
സ്റ്റാലിനെ തോൽപ്പിച്ച് ദേശീയ ശ്രദ്ധ നേടിയ ടിവികെ നേതാവ് വി.എസ്. ബാബു അന്തരിച്ചു ; വിടവാങ്ങിയത് 75-ാം വയസ്സിൽ
Advertisement
Advertisement
Advertisement