കസ്റ്റഡിയിൽ 48 മണിക്കൂർ പൂർത്തിയാകുന്ന നിമിഷം മുതൽ നിയമപരമായി സസ്‌പെൻഷൻ പ്രാബല്യത്തിലാകുമെന്നും ഇതിനായി പ്രത്യേക അന്വേഷണത്തിന്റെയോ കുറ്റപത്രത്തിന്റെയോ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
ബിഹാറിലെ സമസ്തിപൂർ സദർ ആശുപത്രി മാനേജർ ഉൾപ്പെട്ട അഴിമതിക്കേസിലാണ് കോടതിയുടെ നിരീക്ഷണം. കേസിൽ അറസ്റ്റിലായ ഉദ്യോഗസ്ഥൻ ഏകദേശം 15 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞിരുന്നു. എന്നാൽ സസ്‌പെൻഷൻ ഉത്തരവ് റദ്ദാക്കി ഇയാളെ അതേ ആശുപത്രിയിൽ വീണ്ടും നിയമിച്ച നടപടിയിൽ സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തി.
ഉദ്യോഗസ്ഥൻ കസ്റ്റഡിയിലായ വിവരം അറിഞ്ഞയുടൻ നിയമനാധികാരി സസ്‌പെൻഷൻ സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. പിന്നീട് ജാമ്യം ലഭിച്ചാലും സസ്‌പെൻഷൻ സ്വമേധയാ അവസാനിക്കില്ല. അധികാരികൾ സസ്‌പെൻഷൻ പിൻവലിച്ചുകൊണ്ട് പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ അത് തുടരുമെന്നും കോടതി വ്യക്തമാക്കി.
സർക്കാർ ഉദ്യോഗസ്ഥൻ 48 മണിക്കൂർ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടർന്നാൽ പ്രത്യേക ഉത്തരവില്ലാതെ തന്നെ സസ്‌പെൻഷൻ നിലവിൽ വരുമെന്ന് സുപ്രീംകോടതി
Advertisement
Advertisement
Advertisement