വിലക്കയറ്റത്തിന് പുറമെ ആവശ്യത്തിന് പഞ്ചസാര വിപണിയിൽ നിന്ന് വാങ്ങാൻ കഴിയാത്ത സാഹചര്യവും നിലവിലുണ്ട്. ഇതിനെ തുടർന്ന് പ്രമുഖ ക്വിക്ക്-കൊമേഴ്‌സ് ആപ്പുകളും ഓഫ്‌ലൈൻ സൂപ്പർമാർക്കറ്റുകളും ഒരു ഉപഭോക്താവിന് വാങ്ങാവുന്ന പഞ്ചസാരയുടെ അളവിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.
സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബ്ലിങ്കിറ്റ്, സെപ്റ്റോ തുടങ്ങിയ ജനപ്രിയ ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ ചില പഞ്ചസാര ഉൽപ്പന്നങ്ങൾക്ക് ഒരു ഓർഡറിൽ പരമാവധി 2 കിലോഗ്രാം വരെ മാത്രമേ വാങ്ങാൻ സാധിക്കൂ എന്ന് ഇന്ത്യ ടുഡേ ഡിജിറ്റൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഓൺലൈൻ ആപ്പുകളിൽ മാത്രമല്ല, ഡിമാർട്ട്, റിലയൻസ് തുടങ്ങിയ പ്രമുഖ സൂപ്പർമാർക്കറ്റുകളിലും ഒരാൾക്ക് 2 മുതൽ 3 കിലോഗ്രാം വരെ പഞ്ചസാര മാത്രമേ നൽകുന്നുള്ളൂ എന്ന് ടൈംസ് ഓഫ് ഇന്ത്യയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പൂജ, ദീപാവലി ആഘോഷങ്ങൾക്കായി മധുരപലഹാരങ്ങൾ തയ്യാറാക്കാനിരിക്കുന്ന കുടുംബങ്ങൾക്കും ചെറുകിട വ്യാപാരികൾക്കും ഈ നിയന്ത്രണം കനത്ത തിരിച്ചടിയാണ്.
ആഭ്യന്തര വിപണിയിലെ പഞ്ചസാര ലഭ്യതക്കുറവും പൂഴ്ത്തിവെപ്പുമാണ് പെട്ടെന്നുള്ള ഈ വിലക്കയറ്റത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ കേന്ദ്ര സർക്കാർ അടിയന്തര ഇടപെടലുകൾ ആരംഭിച്ചിട്ടുണ്ട്.
2026 ഒക്ടോബർ 31 വരെ 10 ലക്ഷം ടൺ അസംസ്കൃത പഞ്ചസാര തീരുവയില്ലാതെ ഇറക്കുമതി ചെയ്യാൻ സർക്കാർ അനുമതി നൽകിയിരുന്നു. ഇങ്ങനെ ഇറക്കുമതി ചെയ്യുന്ന അസംസ്കൃത പഞ്ചസാര ശുദ്ധീകരിച്ച് വിപണിയിൽ എത്തിക്കുന്നതിനായി നൽകിയിരുന്ന സമയപരിധിയിലും സർക്കാർ ഭേദഗതി വരുത്തിയിട്ടുണ്ട്. റിഫൈനറികൾക്ക് 'ബിൽ ഓഫ് എൻട്രി' സമർപ്പിക്കുന്ന തീയതി മുതൽ രണ്ട് മാസത്തെ സാവകാശമാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്.
സാധാരണക്കാരായ ഉപഭോക്താക്കൾക്ക് തിരിച്ചടിയായി രാജ്യത്ത് പഞ്ചസാര വില വർദ്ധിക്കുന്നു !!
Advertisement
Advertisement
Advertisement