കഴിഞ്ഞ ദിവസം അദ്ദേഹത്തെ സി പി എം അമ്പലപ്പുഴ ഏരിയ സമ്മേളനത്തില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കിയിരുന്നു. ഉദ്ഘാടന സമ്മേളനത്തിലേക്കോ, പൊതുസമ്മേളനത്തിലേക്കോ അദ്ദേഹത്തെ ക്ഷണിച്ചിരുന്നില്ല. ഇക്കാര്യത്തിൽ ജില്ലാ നേതൃത്വത്തിൻ്റെ പ്രതികരണം അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാതിരിക്കാനാണ് ക്ഷണിക്കാത്തത് എന്നായിരുന്നു.
ഈ സംഭവങ്ങൾക്കിടയിലും സുധാകരൻ്റെ വീട്ടിൽ വച്ച് നടത്താനിരുന്ന പരിപാടിയിൽ നിന്നാണ് അദ്ദേഹം പിന്മാറിയത്. എല്ലാ തയ്യാറെടുപ്പുകളും നടത്തിയ മുസ്ലിം ലീഗ് നേതാക്കൾ ഇതിനായി ജില്ലാ പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ ജി സുധാകരൻ്റെ വീട്ടിലെത്തുകയും ചെയ്തിരുന്നു.
എന്നാൽ, വിവാദത്തിന് താൽപ്പര്യമില്ലെന്ന് വ്യക്തമാക്കി അദ്ദേഹം പിന്മാറുകയായിരുന്നു.
മുതിർന്ന സി പി എം നേതാവ് ജി സുധാകരൻ ചന്ദ്രിക ദിനപത്രത്തിൻ്റെ പ്രചാരണ പരിപാടി ഉദ്ഘാടനത്തിൽ നിന്ന് അവസാന നിമിഷം പിന്മാറി
Advertisement
Advertisement
Advertisement