സംസ്ഥാനത്ത് അരിയുടെ വില അനിയന്ത്രിതമായി ഉയരാൻ അനുവദിക്കില്ലെന്ന് മന്ത്രി അനൂപ് ജേക്കബ്. പൊതുവിപണിയിലെ അരിവില നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും വിലക്കയറ്റം ഉണ്ടായാൽ വിപണിയിൽ അരിയുടെ ലഭ്യത വർധിപ്പിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഒഎംഎസ്എസ് (OMSS) നിരക്കിലുള്ള അരി കൂടുതൽ ലഭ്യമാക്കാനും സർക്കാർ നടപടി സ്വീകരിച്ചുവരികയാണ്.
വിപണിയിൽ കൃത്രിമമായി വില വർധിപ്പിക്കുന്ന പ്രവണത അനുവദിക്കില്ല. ഇതുസംബന്ധിച്ച് സിവിൽ സപ്ലൈസ് കമ്മീഷണർക്ക് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. എഥനോൾ ഉൽപ്പാദനം വർധിപ്പിക്കുന്നതിന്റെ പേരിൽ രാജ്യത്തെ ഭക്ഷ്യസുരക്ഷയെ ബാധിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിലുള്ള ആശങ്ക കേന്ദ്ര സർക്കാരിനെ അറിയിക്കുമെന്നും കേന്ദ്രത്തിന്റെ ഇടപെടൽ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇ20 പെട്രോളുമായി ബന്ധപ്പെട്ട പരിശോധനയിലും മന്ത്രി പ്രതികരിച്ചു. പരിശോധനയ്ക്കായി ശേഖരിച്ച സാമ്പിളുകൾ കെമിക്കൽ ലാബിൽ നൽകിയിട്ടുണ്ട്. പത്തുദിവസത്തിനകം പരിശോധനാ റിപ്പോർട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷ. നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചാണ് സാമ്പിളുകൾ ശേഖരിച്ചതെന്നും മുൻവിധിയോടെയല്ല പരിശോധന നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
അരിവില നിയന്ത്രിക്കാൻ കർശന നടപടി ; കൃത്രിമ വിലക്കയറ്റം അനുവദിക്കില്ലെന്ന് മന്ത്രി അനൂപ് ജേക്കബ്
Advertisement
Advertisement
Advertisement