breaking news New

റാഗിംഗ് തടയുന്നത് സംബന്ധിച്ച ചട്ടങ്ങള്‍ പാലിക്കാത്തതിന് കേരളത്തിലെ ഉള്‍പ്പടെ 89 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് യുജിസി കാരണം കാണിക്കല്‍ നോട്ടീസയച്ചു

പാലക്കാട് ഐഐടിയും കലാമണ്ഡലവും ഉൾപ്പെടെ അഞ്ച് സ്ഥാപനങ്ങള്‍ നോട്ടീസ് ലഭിച്ചവയില്‍ ഉള്‍പ്പെടും.

തിരുവനന്തപുരത്തെ എ പി ജെ.അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല, മലപ്പുറത്തെ തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല, കൊല്ലത്തെ ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല എന്നിവയാണ് നോട്ടീസ് ലഭിച്ച കേരളത്തിലെ മറ്റുസ്ഥാപനങ്ങള്‍.

മുപ്പതു ദിവസത്തിനകം ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ സ്ഥാപനങ്ങളുടെ അംഗീകാരവും ഫണ്ടും പിന്‍വലിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളുണ്ടാകുമെന്ന് യുജിസി അയച്ച കത്തില്‍ പറയുന്നു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5