breaking news New

ബോഡി ഷെയ്മിംഗും റാഗിങ്ങും കുറ്റമായി കണക്കാക്കുന്ന നിയമ ഭേദഗതിക്കൊരുങ്ങി സംസ്ഥാന സർക്കാർ

1998ലെ റാഗിങ് വിരുദ്ധ നിയമത്തിൽ കാലാനുസൃതമായി മാറ്റം വരുത്താനാണ് തീരുമാനം. പുതിയ നിയമത്തിന്റെ കരട് സർക്കാർ ഹൈക്കോടതിയിൽ ഹാജരാക്കി. കരടിന് അന്തിമ രൂപം നൽകാൻ രണ്ട് മാസമാണ് സർക്കാർ ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കേരള ലീഗൽ സർവീസസ് അതോറിറ്റിയും യുജിസിയും മുന്നോട്ടു വച്ച നിർദേശങ്ങൾ പരിഗണിക്കണമെന്നും കോടതി നിർദേശം നൽകി. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് സി.ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് നിർദേശം നൽകിയത്. ഹർജികൾ രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കും. പൊലീസ് സ്റ്റേഷനുകളിൽ വിദ്യാർഥി സൗഹൃദ ആന്റി–റാഗിങ് സെൽ സ്ഥാപിക്കുകയും സബ് ഇൻസ്പെക്ടറുടെയോ സീനിയർ സിവിൽ പൊലീസ് ഓഫിസറുടെയോ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ ബീറ്റ് ഓഫിസറായി നിയമിക്കുകയും ചെയ്യും. റാഗിങ്ങിന് ഇരയായവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാനും വിവരങ്ങൾ മാധ്യമങ്ങൾക്കും മറ്റും നൽകരുതെന്നും നിർദേശമുണ്ട്.

ഏത് വിദ്യാർഥിയും റാഗിങ്ങിന് ഇരയാകാനുള്ള സാധ്യത പരിഗണിച്ച് കരട് നിയമത്തിൽ ഫ്രഷർ എന്ന പ്രയോഗം ഒഴിവാക്കണമെന്നും റാഗിങ്ങിനെക്കുറിച്ച് വിദ്യാഭ്യാസ സ്ഥാപനത്തിലെ അധികൃതർ അറിയിക്കാതിരിക്കുന്നത് പ്രേരണകുറ്റമായി കണക്കാക്കണമെന്നും കെൽസ ആവശ്യപ്പെട്ടു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5