breaking news New

ചേരാനല്ലൂർ അപകടത്തിൽ നടപടി തുടർന്ന് സംസ്ഥാന സർക്കാർ

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷിനെ മാറ്റി. പകരം ദക്ഷിണമേഖല ഐജിയായ ആര്‍ നിശാന്തിനി ഐപിഎസിനെ പുതിയ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. പി പ്രകാശ് ദക്ഷിണമേഖല ഐജിയാകും. എസ്‌സിആർബിയുടെ ചുമതലയും പ്രകാശ് തുടരും. ആഭ്യന്തര മന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടി.

എഡിജിപി പി വിജയന്റെ റിപ്പോര്‍ട്ടിലും അന്വേഷണ മേല്‍നോട്ടത്തില്‍ പൊലീസ് കമ്മീഷണര്‍ക്ക് വീഴ്ച പറ്റിയതായി സൂചിപ്പിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ മാറ്റാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കുകയായിരുന്നു. നിശാന്തിനിക്ക് പകരം പി പ്രകാശ് ദക്ഷിണമേഖലാ ഐജിയാകും. ചേരാനെല്ലൂര്‍ വാഹനാപകടവുമായി ബന്ധപ്പെട്ട പൊലീസ് വീഴ്ചയില്‍ ഇന്നലെ നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

അതേസമയം ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ പ്രതിയായ അഡീഷണല്‍ ജഡ്ജിയുടെ ഫ്‌ലാറ്റിലെ പരിശോധനയില്‍ ആഡംബര ഇരുചക്രവാഹനവും ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്ത് ക്രൈംബ്രാഞ്ച്. ഇന്നലെ രാത്രി തുടങ്ങിയ പരിശോധന ആറര മണിക്കൂര്‍ നീണ്ടു. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് പൊലീസ് പരിശോധന നടത്തിയത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4