ധനമന്ത്രാലയത്തിന്റെ പേരിൽ ഔദ്യോഗിക ഗസറ്റ് നോട്ടിഫിക്കേഷൻ എന്ന രീതിയിൽ പ്രചരിച്ച രേഖ പൂർണ്ണമായും വ്യാജ നിർമ്മിതിയാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം സ്ഥിരീകരിച്ചു.
സാമൂഹിക മാധ്യമങ്ങളിലൂടെ നിമിഷനേരം കൊണ്ടാണ് ഈ വ്യാജ ഗസറ്റ് വിജ്ഞാപനം തരംഗമായത്. കേന്ദ്ര ധനമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ഡോ. എം. പി. ശർമ്മയുടെ പേരിലാണ് ഈ വ്യാജ ഉത്തരവ് തയ്യാറാക്കി പ്രചരിപ്പിച്ചത്. എസ് ബി ഐ കൂടാതെ പഞ്ചാബ് നാഷണൽ ബാങ്കിലേക്കും ബാങ്ക് ഓഫ് ബറോഡയിലേക്കും മറ്റ് പ്രധാന പൊതുമേഖലാ ബാങ്കുകൾ ലയിപ്പിക്കുമെന്നും ഇതിൽ അവകാശപ്പെട്ടിരുന്നു.
ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എന്നിവ ലയിച്ച് 'എസ് ബി ഐ ഗ്രൂപ്പ്' ആകുമെന്നും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് & സിന്ദ് ബാങ്ക് എന്നിവ പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിക്കുമെന്നുമായിരുന്നു പ്രചാരണം. കൂടാതെ കാനറ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂക്കോ ബാങ്ക് എന്നിവ ബാങ്ക് ഓഫ് ബറോഡയിൽ ലയിക്കുമെന്നും വ്യാജ രേഖയിൽ രേഖപ്പെടുത്തിയിരുന്നു.
എന്നാൽ ധനമന്ത്രാലയം ഇത്തരം യാതൊരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ലെന്നും വ്യാജ സന്ദേശങ്ങളിൽ ബാങ്ക് ഇടപാടുകാരും ജീവനക്കാരും വഞ്ചിക്കപ്പെടരുതെന്നും പി ഐ ബി വ്യക്തമാക്കുന്നു. ഔദ്യോഗിക വിവരങ്ങൾക്കായി കേന്ദ്ര ധനമന്ത്രാലയത്തിന്റെയും റിസർവ് ബാങ്കിന്റെയും പോർട്ടലുകളെ മാത്രം ആശ്രയിക്കാൻ സർക്കാർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഇത്തരം സംശയാസ്പദമായ വിവരങ്ങൾ കണ്ടാൽ PIB Fact Check പേജുകളിലോ ഹെൽപ്പ് ലൈൻ നമ്പറിലോ റിപ്പോർട്ട് ചെയ്യണമെന്നും നിർദ്ദേശമുണ്ട്.
രാജ്യത്തെ പൊതുമേഖലാ ബാങ്കുകളായ ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എന്നിവ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിപ്പിക്കാൻ കേന്ദ്ര സർക്കാർ ഉത്തരവിറക്കിയെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് വിജിലൻസ്
Advertisement
Advertisement
Advertisement