breaking news New

കാലാവസ്ഥാ മാറ്റത്തിനിടെ സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം; ഇന്നലെ മാത്രം പനി ബാധിച്ച് ചികിത്സ തേടിയത് 7,740 പേർ

തിരുവനന്തപുരം :
മലപ്പുറം ജില്ലയിലാണ് പനി കണക്ക് കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇൻഫ്ലുവൻസ വ്യാപനവും തുടരുകയാണ്. 1345 പേർക്കാണ് ഇന്നലെ തിരുവനന്തപുരത്ത് പനി ബാധിച്ചത്.

ഇന്നലെ മാത്രം 34 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഡെങ്കിപ്പനി സംശയത്തെ തുടർന്ന് 107 പേർ നിരീക്ഷണത്തിലാണ്. 10 പേർക്ക് എലിപ്പനിയും 5 പേർക്ക് മലേറിയയും സ്ഥിരീകരിച്ചു. രണ്ട് ഷിഗല്ല കേസുകളും 24 മഞ്ഞപ്പിത്ത കേസുകളുമുണ്ട്. അത്യാവശ്യ മരുന്നുകളുടെ സ്റ്റോക്ക് സർക്കാർ ആശുപത്രിയിൽ കുറവെന്നതും ആശങ്കയ്ക്കിടയാക്കുന്നു. മലപ്പുറം ജില്ലയിലാണ് പനിബാധിതർ കൂടുതലുള്ളത്.

ഈ വർഷം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മരണത്തിനിടയാക്കിയ ഇൻഫ്ലുവൻസ 39 പേർക്കാണ് നിലവിൽ സ്ഥിരീകരിച്ചിട്ടുള്ളത്. ഇൻഫ്ലുവൻസ വൈറസ് മൂലം ശ്വാസകോശത്തെയും തൊണ്ടയും ബാധിക്കുന്ന പകർച്ചവ്യാധിയാണിത്. മഴയും കാലാവസ്ഥ മാറ്റവുമാണ് പകർച്ചവ്യാധി വ്യാപനത്തിന് കാരണമെന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്.

ശരീരവേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ സ്വയം ചികിത്സ തേടാതെ ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം പരിശോധനയും ചികിത്സയും തേടണമെന്നാണ് വിദഗ്ധരുടെ നിർദേശം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4