ആലുവ പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ മൂലമാണ് പല ട്രെയിനുകളും വൈകുന്നതും ചിലത് റദ്ദാകുന്നതും. പാലക്കാട് എറണാകുളം മെമു (66609), എറണാകുളം പാലക്കാട് മെമു (66610) എന്നീ ട്രെയിനുകള്‍ ആഗസ്റ്റ് 10നാണ് റദ്ദാക്കിയിരിക്കുന്നത്.
അതേസമയം, ആറ് പ്രധാന ട്രെയിനുകള്‍ വൈകിയോടുന്നതായും റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഓരോ ട്രെയിനിന്റെയും വൈകുന്ന സമയം റെയില്‍വേ പുറത്ത് വിട്ടിട്ടുണ്ട്. 12511 ഗൊരഖ്പുര്‍ തിരുവനന്തപുരം എക്‌സ്പ്രസ് : 1 മണിക്കൂര്‍ 20 മിനിറ്റ് വൈകി, 16308 കണ്ണൂര്‍ ആലപ്പുഴ എക്‌സിക്യൂട്ടീവ് : 1 മണിക്കൂര്‍ 15 മിനിറ്റ് വൈകി, 20631 മംഗളൂരു തിരുവനന്തപുരം വന്ദേഭാരത് : 25 മിനിറ്റ് വൈകി, 17230 സെക്കന്ദരാബാദ് തിരുവനന്തപുരം ശബരി എക്‌സ്പ്രസ് : 30 മിനിറ്റ് വൈകി, 19758 ജാംനഗര്‍ തിരുനെല്‍വേലി എക്‌സ്പ്രസ് : 10 മിനിറ്റ് വൈകി, 20632 തിരുവനന്തപുരം മംഗളൂരു വന്ദേഭാരത് : തിരുവനന്തപുരത്തുനിന്ന് 10 മിനിറ്റ് വൈകിയാകും യാത്ര ആരംഭിക്കുക
യാത്രാനിയോഗങ്ങളുമായി ബന്ധപ്പെട്ട് യാത്രക്കാര്‍ മുന്‍കൂട്ടി റെയില്‍വേയുടെ അറിയിപ്പുകള്‍ പരിശോധിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : സംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസുകള്‍ വൈകിയോടുന്നതായി ദക്ഷിണ റെയില്‍വേ
Advertisement

Advertisement

Advertisement

