ഇതിന്റെ മുന്നോടിയായി ഒക്ടോബർ മാസം മുഴുവൻ നീണ്ടുനിൽക്കുന്ന പ്രത്യേക ടിക്കറ്റ് പരിശോധനാ ഡ്രൈവ് ആരംഭിച്ചിട്ടുണ്ട്. ഇളവുകൾ ഉപയോഗിച്ചും പ്രത്യേക റിസർവേഷൻ ക്വാട്ടകളിലും ഗ്രൂപ്പുകളായും ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾ ഇനിമുതൽ അതീവ ജാഗ്രതയോടെ പരിശോധിക്കാനാണ് ഫീൽഡ് തല ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന മുഖ്യ നിർദേശം.
പുതിയ ഉത്തരവ് പ്രകാരം, ഗ്രൂപ്പായി ബുക്ക് ചെയ്ത ടിക്കറ്റുകളിൽ യാത്ര ചെയ്യുന്നവരിൽ ആരെങ്കിലും ഒരാളെങ്കിലും നിർബന്ധിത യഥാർത്ഥ തിരിച്ചറിയൽ രേഖ കയ്യിൽ കരുതേണ്ടതുണ്ട്. അല്ലാത്തപക്ഷം ആ ടിക്കറ്റിലെ മുഴുവൻ യാത്രക്കാരെയും ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരായി കണക്കാക്കി കനത്ത പിഴ ഈടാക്കുന്നതായിരിക്കും.
കൂടാതെ റെയിൽവേ ജീവനക്കാർക്കും പെൻഷൻകാർക്കും നൽകിയിട്ടുള്ള ഡിജിറ്റൽ പാസുകൾ ഉപയോഗിച്ച് യാത്ര ചെയ്യുമ്പോഴും ഈ നിയമങ്ങൾ കൃത്യമായി പാലിക്കണമെന്ന് കമ്മീഷൻ ഓർമിപ്പിക്കുന്നു. അർഹത തെളിയിക്കുന്ന ഒറിജിനൽ രേഖകൾ പരിശോധകർ ഉറപ്പുവരുത്തണം.
റിസർവേഷൻ ഇല്ലാത്ത ടിക്കറ്റുകളുടെ ആധികാരികത പരിശോധനാ സമയത്ത് ടി.ടി.ഇ. ആപ്പുകൾ വഴി പൂർണ്ണമായും ഉറപ്പുവരുത്തുമെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്. ഈ പ്രത്യേക ഡ്രൈവിനിടയിൽ കണ്ടെത്തപ്പെടുന്ന മുഴുവൻ കേസുകളുടെയും വിവരങ്ങൾ കൃത്യമായ രീതിയിൽ ദിവസേന ഗൂഗിൾ ഷീറ്റിൽ അപ്‌ഡേറ്റ് ചെയ്യാനും നിർദ്ദേശമുണ്ട്. ഒരു മാസം നീളുന്ന ഈ പരിശോധനകൾ പൂർത്തിയായി പത്ത് ദിവസത്തിനകം വിശദമായ സംക്ഷിപ്ത റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്ന കർശന നിർദേശം.
യാത്രക്കാരുടെ എണ്ണം കൂടുമ്പോഴും വരുമാനച്ചോർച്ച ; റെയിൽവേയിൽ കർശന നടപടികളുമായി ദക്ഷിണ റെയിൽവേയും റെയിൽവേ ബോർഡും
Advertisement
Advertisement
Advertisement