ഓൺലൈൻ ഗ്രൂമിംഗ്, സെക്സ്റ്റോർഷൻ, സൈബർ ബുള്ളിയിംഗ്, ലൈംഗിക ചൂഷണം തുടങ്ങിയ അപകടങ്ങളിലേക്കാണ് കുട്ടികൾ സോഷ്യൽ മീഡിയയിലൂടെ ഇരയാകുന്നതെന്നും കോടതി നിരീക്ഷിച്ചു.
സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിൽ അക്കൗണ്ട് തുറക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നതുൾപ്പെടെ കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കാൻ നിയമപരമായ ചട്ടങ്ങൾ രൂപീകരിക്കണമെന്ന് കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. കുട്ടികളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന എൻജിഒയായ ജസ്റ്റ് റൈറ്റ്സ് ഫോർ ചിൽഡ്രൻ അലയൻസ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർദേശം.
പ്രായപൂർത്തിയാകാത്തവർ അക്കൗണ്ട് തുറക്കുമ്പോൾ നിലവിലുള്ള നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സ്വതന്ത്രമായി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സൃഷ്ടിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നത് തടയുന്നതിനായി കർശന സുരക്ഷാ സംവിധാനങ്ങളും സാങ്കേതിക ‘ഫയർവാളുകളും’ ഏർപ്പെടുത്തണമെന്നാണ് ഹർജിയിലെ ആവശ്യം.
കുട്ടികൾക്ക് ഇന്റർനെറ്റ് പൂർണമായി നിരോധിക്കണമെന്നല്ല പകരം, മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ സമ്മതവും കുട്ടികളുടെ അക്കൗണ്ടുകൾ നിയന്ത്രിക്കുന്നതിനുള്ള സാങ്കേതിക ‘ഫയർവാളുകളും’ ഏർപ്പെടുത്തണമെന്നാണ് ഹർജി ആവശ്യപ്പെടുന്നത്.
കുട്ടികൾക്ക് സോഷ്യൽ മീഡിയ നിയന്ത്രണം അനിവാര്യം ; കേന്ദ്രത്തിന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്
Advertisement
Advertisement
Advertisement