breaking news New

സോഷ്യൽ മീഡിയയിലെ സ്കിൻകെയർ പരസ്യങ്ങൾക്ക് കുരുക്ക് ; മോഡലുകളെയും ഇൻഫ്ലുവൻസർമാരെയും നിരീക്ഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

തിരുവനന്തപുരം : സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്ന സ്കിൻകെയർ ഉത്പന്നങ്ങളുടെയും ആരോഗ്യ സപ്ലിമെന്റുകളുടെയും പരസ്യങ്ങൾക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു.

ഇത്തരം ഉത്പന്നങ്ങൾ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന പരാതിയിൽ ഉത്പന്നങ്ങളെയും അവ പ്രചരിപ്പിക്കുന്ന മോഡലുകളെയും ഇൻഫ്ലുവൻസർമാരെയും നിരീക്ഷിക്കണമെന്ന ആവശ്യം പരിശോധിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ നിർദേശം നൽകി.

സംസ്ഥാന പോലീസ് മേധാവിക്കും ഡ്രഗ്സ് കൺട്രോളർക്കുമാണ് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശം നൽകിയത്.

എല്ലാ തരത്തിലുള്ള ചർമ്മപ്രശ്നങ്ങൾക്കും പരിഹാരമെന്ന അവകാശവാദവുമായി സോഷ്യൽ മീഡിയയിൽ എത്തുന്ന ഉത്പന്നങ്ങൾ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായാണ് പരാതിയിലെ ആരോപണം. ഇത്തരം ഉത്പന്നങ്ങളുടെ ഉപയോഗം ആരോഗ്യത്തിനും ചർമ്മസുരക്ഷയ്ക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

പരസ്യങ്ങളിൽ പങ്കാളികളാകുന്ന മോഡലുകൾക്കും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കുമെതിരെ സമഗ്രമായ അന്വേഷണം നടത്തണമെന്നും കർശന നിരീക്ഷണം ഏർപ്പെടുത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഉത്പന്നങ്ങളുടെ അവകാശവാദങ്ങൾ, ലൈസൻസ്, ഗുണനിലവാരം, ലേബൽ വിവരങ്ങൾ എന്നിവ ബന്ധപ്പെട്ട വകുപ്പുകൾ പരിശോധിക്കണമെന്നും നിയമവിരുദ്ധമോ അപകടകരമോ ആയ പ്രവണതകൾ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യം.

CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4