breaking news New

പശ്ചിമേഷ്യയില്‍ തുടരുന്ന ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളുടെയും അനിശ്ചിതത്വങ്ങളുടെയും പശ്ചാത്തലത്തില്‍ ദുബായിലേക്കുള്ള വിമാന സര്‍വീസുകള്‍ താത്കാലികമായി റദ്ദാക്കി സിംഗപ്പൂര്‍ എയര്‍ലൈന്‍സ്

സിംഗപ്പൂരിനും ദുബായിക്കുമിടയിലുള്ള എല്ലാ വിമാന സര്‍വീസുകളും 2027 ഫെബ്രുവരി 28 വരെ നിര്‍ത്തിവെച്ചതായി എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ച പുറപ്പെടുവിച്ച പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തിലാണ് എയര്‍ലൈന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

സിംഗപ്പൂരില്‍ നിന്ന് ദുബായിലേക്കുള്ള SQ494 സര്‍വീസിനെയും ദുബായില്‍ നിന്ന് തിരികെയുമുള്ള SQ495 സര്‍വീസിനെയുമാണ് കമ്പനിയുടെ ഈ തീരുമാനം പ്രധാനമായും ബാധിക്കുക. മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് മറ്റു സര്‍വീസുകളിലും മാറ്റങ്ങള്‍ വന്നേക്കാമെന്ന് എയര്‍ലൈന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വിമാന സര്‍വീസുകള്‍ റദ്ദാക്കിയ നടപടിയില്‍ യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ഖേദം പ്രകടിപ്പിച്ചു. യാത്രക്കാര്‍ ഏറ്റവും പുതിയ വിവരങ്ങള്‍ അറിയുന്നതിനായി ഔദ്യോഗിക വെബ്‌സൈറ്റിലെ 'ഫ്‌ലൈറ്റ് സ്റ്റാറ്റസ്' പേജ് പരിശോധിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. തത്സമയ വിവരങ്ങളും അറിയിപ്പുകളും തടസ്സമില്ലാതെ ലഭിക്കുന്നതിനായി വെബ്‌സൈറ്റിലെ 'മാനേജ് ബുക്കിങ്' വഴി ഫോണ്‍ നമ്പറും മറ്റു വിവരങ്ങളും അപ്ഡേറ്റ് ചെയ്യാനോ മൊബൈല്‍ നോട്ടിഫിക്കേഷന്‍ സര്‍വീസില്‍ രജിസ്റ്റര്‍ ചെയ്യാനോ നിര്‍ദേശമുണ്ട്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4