breaking news New

ഞെട്ടിക്കുന്ന വായ്പാ തട്ടിപ്പ് ആരോപണം : സാബു എം. ജേക്കബിനെതിരെ 2,000 കോടി രൂപയുടെ വായ്പാ ക്രമക്കേട് ആരോപണം

തെലങ്കാന സർക്കാർ പാട്ടത്തിന് നൽകിയ 187.7 ഏക്കർ ഭൂമി ഈടായി നൽകി സാബു എം. ജേക്കബിന്റെ കിറ്റക്സ് അപ്പാരൽസ് 2,000 കോടി രൂപയുടെ വായ്പ നേടിയതായി ആരോപണം.

2021ൽ ആരംഭിച്ച കിറ്റക്സ് അപ്പാരൽസിന്റെ പേരിലാണ് വൻ വായ്പാ ഇടപാട് നടന്നത്. SBI CAP നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൺസോർഷ്യമാണ് വായ്പ അനുവദിച്ചത്.
തെലങ്കാന സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് വായ്പയ്ക്കായി ഈടായി നൽകിയത്.

ഉടമസ്ഥാവകാശമില്ലാത്ത ഭൂമി ഈടായി ഉപയോഗിച്ചാണ് വായ്പ നേടിയതെന്നാണ് ഉയരുന്ന ആരോപണം. സംഭവം വലിയ സാമ്പത്തിക വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.

ഭൂമിക്ക് 3000 കോടിയുടെ മൂല്യമുണ്ടെന്ന് കാണിച്ചാണ് തട്ടിപ്പ്. ഭൂമിക്കൊപ്പം ഈടായി നൽകിയത് കിറ്റക്സ് അപ്പാരൽസിന്റെ ബാങ്ക് രേഖകളും വരാൻ പോകുന്ന പണത്തിന്റെ കണക്കൊക്കെയുമാണ്.

2024-25ൽ കിറ്റക്സ് അപ്പാരൽസിന്റെ വരുമാനം 10 കോടിയിൽ താഴെയാണ്. പ്രവർത്തനം എങ്ങും എത്തിയിട്ടില്ല. ആസ്തിയും പെരുപ്പിച്ച് കാണിച്ചു. ഇതെല്ലാം ഉപയോ​ഗിച്ച് പൊതുമേഖലാ ബാങ്കുകളെയും സാബു എ ജേക്കബ് പറ്റിച്ചു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4