ബംഗളൂരു :
ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും രേഖകളും സഹിതം തിങ്കളാഴ്ച മന്ത്രി വാർത്താസമ്മേളനം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. വിഷയം ഉന്നയിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയല്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ശിവകുമാർ വ്യക്തമാക്കി.
ഇന്ധനത്തിലെ എഥനോൾ അളവ് പരിശോധിക്കാൻ 67 ഇടങ്ങളിൽനിന്ന് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചുമതലയുള്ള മന്ത്രിക്ക് നിർദേശം നൽകിയതായും കേന്ദ്ര സർക്കാരിനെ വിവരമറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആയിരക്കണക്കിന് വാഹനങ്ങൾക്ക് എൻജിൻ തകരാറും മൈലേജ് കുറയുന്നതും ഉൾപ്പെടെയുള്ള പ്രശ്നങ്ങളുണ്ടായതായി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിശോധനയുടെ ഏകദേശം 30 ശതമാനം ജോലികൾ പൂർത്തിയായതായാണ് ശിവകുമാർ പറയുന്നത്. ഇന്ധനം വിതരണം ചെയ്യുന്ന കേന്ദ്രങ്ങളിലാണ് എഥനോൾ അമിതമായി കലർത്തുന്നതെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതെന്നും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന എഥനോൾ ചേർത്ത് ലാഭമുണ്ടാക്കാനാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങളെ ബോധവൽക്കരിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, പെട്രോളിൽ അമിതമായി എഥനോൾ കലർത്തുന്നുവെന്ന ആരോപണം കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം നേരത്തെ തള്ളിയിരുന്നു. 27 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി പൊതുമേഖലാ എണ്ണക്കമ്പനികളിൽനിന്ന് ശേഖരിച്ച ഇ20 പെട്രോളിന്റെ 893 സാമ്പിളുകളും നിശ്ചിത ഗുണനിലവാരം പാലിക്കുന്നതായാണ് മന്ത്രാലയം അറിയിച്ചത്. കർണാടകയിലെ ചില റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ വിൽക്കുന്ന ഇന്ധനത്തിൽ 26 മുതൽ 31 ശതമാനം വരെ എഥനോൾ ഉണ്ടെന്ന സംസ്ഥാന സർക്കാരിന്റെ ലീഗൽ മെട്രോളജി വകുപ്പിന്റെ അവകാശവാദത്തിന് പിന്നാലെയായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം.
ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ പൊതുമേഖലാ എണ്ണക്കമ്പനികൾ എഥനോൾ മിശ്രണം സർക്കാർ മാർഗനിർദേശങ്ങൾ അനുസരിച്ച് സ്വയം പ്രവർത്തിക്കുന്ന സംവിധാനത്തിലൂടെയാണ് നടത്തുന്നതെന്നും മനുഷ്യ ഇടപെടലുകൾ ഉണ്ടാകാറില്ലെന്നും വ്യക്തമാക്കിയിരുന്നു.
എഥനോൾ മിശ്രണത്തിന്റെ 20 ശതമാനം പരിധി ശാസ്ത്രീയ തെളിവുകളുടെയും സാങ്കേതിക വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിലാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയും നേരത്തെ പ്രതികരിച്ചിരുന്നു.
കർണാടകയിൽ വിൽക്കുന്ന പെട്രോളിൽ അനുവദനീയമായ അളവിലും കൂടുതൽ എഥനോൾ കലർത്തുന്നുവെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നു : മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
Advertisement
Advertisement
Advertisement