രാജ്യത്തെ ക്രൈസ്തവർക്ക് ഭയമില്ലാതെ ക്രിസ്മസ് ആഘോഷിക്കാൻ സാഹചര്യമൊരുക്കണമെന്ന ആവശ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം. ക്രിസ്മസ് ആഘോഷങ്ങൾക്ക് തടസ്സങ്ങളുണ്ടാകാതിരിക്കാൻ എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാർക്കും നിർദേശം നൽകുന്ന പൊതുപ്രസ്താവന പ്രധാനമന്ത്രി പുറപ്പെടുവിക്കണമെന്നാണ് ഫോറത്തിന്റെ ആവശ്യം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവ ആരാധനാലയങ്ങൾക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങളും പ്രാർത്ഥനാ യോഗങ്ങൾ തടസ്സപ്പെടുത്തുന്ന സംഭവങ്ങളും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ക്രൈസ്തവർക്കെതിരായ അതിക്രമങ്ങൾ, കരോൾ സംഘങ്ങൾക്കു നേരെയുള്ള ഭീഷണികൾ, മതപരമായ ആഘോഷങ്ങളിൽ നടത്തുന്ന ഇടപെടലുകൾ എന്നിവ സമൂഹത്തിൽ ആശങ്ക സൃഷ്ടിക്കുന്നതായും ഫോറം വ്യക്തമാക്കി.
ഇത്തരം സംഭവങ്ങൾ ക്രൈസ്തവ സമൂഹത്തിന്റെ സുരക്ഷിതത്വബോധത്തെ ബാധിക്കുന്നുവെന്നും മതസ്വാതന്ത്ര്യം ഉറപ്പാക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
ഭരണഘടന ഉറപ്പുനൽകുന്ന മതവിശ്വാസത്തിനും ആരാധനയ്ക്കുമുള്ള അവകാശങ്ങൾ സംരക്ഷിക്കപ്പെടണം. രാജ്യത്തെ എല്ലാ ക്രൈസ്തവർക്കും യാതൊരു ഭയവുമില്ലാതെ വിശ്വാസം ആചരിക്കാനും ക്രിസ്മസ് ഉൾപ്പെടെയുള്ള ആഘോഷങ്ങളിൽ പങ്കെടുക്കാനും കഴിയുന്ന സാഹചര്യം ഉറപ്പാക്കണമെന്നാണ് പ്രധാനമന്ത്രിയോടുള്ള ഫോറത്തിന്റെ അഭ്യർത്ഥന.
അതേസമയം, വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തുന്ന ഇടപെടലുകളെ യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം അഭിനന്ദിക്കുകയും ചെയ്തു.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
ക്രിസ്മസ് ആഘോഷങ്ങൾക്ക് സുരക്ഷ ഉറപ്പാക്കണം ; പ്രധാനമന്ത്രി ഇടപെടണമെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം
Advertisement
Advertisement
Advertisement