breaking news New

പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം കടുക്കുന്നതിനിടെ പുതിയ പ്രകോപനങ്ങൾ ഒഴിവാക്കാൻ ശ്രമങ്ങൾ ശക്തമാക്കി സൗദി അറേബ്യ

ബാബ് അൽ മന്ദബ്, ഹോർമുസ് തുടങ്ങിയ സുപ്രധാന കപ്പൽ പാതകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നും സൗദി ആവശ്യപ്പെട്ടു.

അതിനിടെ, അമേരിക്കൻ സൈന്യത്തിന് സൗകര്യമൊരുക്കുന്ന ഗൾഫ് രാജ്യങ്ങളെ യുദ്ധ പങ്കാളികളായി കണക്കാക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇറാൻ കരസേനാ മേധാവി രംഗത്തെത്തി. മേഖലയിലെ അമേരിക്കൻ ടാങ്കർ വിമാനങ്ങളുടെ സാന്നിധ്യത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ഇറാൻ, അമേരിക്കയുമായുള്ള പോരാട്ടം മുറുകിയാൽ ഗൾഫ് മേഖലയിലേക്ക് ആക്രമണം വ്യാപിപ്പിക്കുമെന്ന സൂചനയും നൽകുന്നുണ്ട്.

കഴിഞ്ഞ ദിവസമുണ്ടായ മിസൈൽ ആക്രമണ ശ്രമത്തിന് പിന്നാലെ ഇറാന്മായുള്ള എല്ലാവിധ വാണിജ്യ-സാമ്പത്തിക ഇടപാടുകളും യുഎഇ പൂർണ്ണമായി നിർത്തിവെച്ചു. എന്നാൽ യുഎഇക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ തങ്ങളല്ലെന്നാണ് ഇറാന്റെ വിശദീകരണം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4