കേരളത്തിലെ ട്രെയിൻ യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശവുമായി റെയിൽവേ.
നവംബർ മാസത്തിലെ വിവിധ ദിവസങ്ങളിൽ സർവീസ് നടത്തുന്ന പ്രധാന ട്രെയിനുകളുടെ റൂട്ടിലും സ്റ്റോപ്പുകളിലുമാണ് താൽക്കാലിക മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്.
ആലപ്പുഴ വഴി ഓടിയിരുന്ന ചില ട്രെയിനുകൾ കോട്ടയം വഴിയാക്കി തിരിച്ചുവിട്ടതോടെ യാത്രക്കാർ ടിക്കറ്റ് വിവരങ്ങൾ പരിശോധിച്ച് യാത്ര ക്രമീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
നവംബർ 13, 15 തീയതികളിൽ തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന മംഗലാപുരം മാവേലി എക്സ്പ്രസും നവംബർ 13, 20, 27 തീയതികളിൽ മംഗലാപുരത്തുനിന്ന് പുറപ്പെടുന്ന മാവേലി എക്സ്പ്രസും കോട്ടയം വഴിയായിരിക്കും സർവീസ് നടത്തുക.
ഇതിന് പുറമെ നവംബർ 13, 20, 27 തീയതികളിൽ സർവീസ് നടത്തുന്ന ഗുരുവായൂർ–ചെന്നൈ എക്സ്പ്രസും കോട്ടയം വഴി തിരിച്ചുവിട്ടിട്ടുണ്ട്.
റൂട്ടുമാറ്റം നിലവിലുള്ള ദിവസങ്ങളിൽ എറണാകുളം, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് സ്റ്റേഷനുകളിൽ ഈ ട്രെയിനുകൾക്ക് സാധാരണ സ്റ്റോപ്പ് ഉണ്ടായിരിക്കില്ല. പകരം എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ സ്റ്റേഷനുകളിൽ താൽക്കാലിക സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.
അപ്രതീക്ഷിത യാത്രാതടസ്സങ്ങളും ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ യാത്രക്കാർ യാത്രയ്ക്ക് മുമ്പ് ട്രെയിൻ സമയവും റൂട്ടും സ്റ്റോപ്പുകളും റെയിൽവേയുടെ ഔദ്യോഗിക സംവിധാനങ്ങളിലൂടെ ഉറപ്പുവരുത്തണം.
CENTRAL MEDIA NEWS DESK | 🌐 www.cmediaonline.in
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : ആലപ്പുഴ വഴിയുള്ള ട്രെയിനുകൾക്ക് റൂട്ടുമാറ്റം ; മാവേലി, ഗുരുവായൂർ–ചെന്നൈ എക്സ്പ്രസുകൾ കോട്ടയം വഴി സർവീസ് നടത്തും ...
Advertisement
Advertisement
Advertisement