നവംബർ 5 മുതൽ എല്ലാത്തരം നിർമാണ, അറ്റകുറ്റപ്പണി, പൊളിക്കൽ ജോലികളും നിർത്തിവയ്ക്കും. നവംബർ 20 വരെയാണ് നിയന്ത്രണം. സർക്കാർ ഓഫീസുകൾ ഈ കാലയളവിൽ ഹൈബ്രിഡ് രീതിയിൽ പ്രവർത്തിക്കാനും തീരുമാനമായിട്ടുണ്ട്.
നവംബർ 5 മുതൽ 20 വരെ ജീവനക്കാർ ഒന്നിടവിട്ട ദിവസങ്ങളിൽ ഓഫീസിലെത്തിയാൽ മതിയാകും. വ്യാഴാഴ്ച രാവിലെ രേഖപ്പെടുത്തിയ കണക്കുകൾ പ്രകാരം ഡൽഹിയിലെ ശരാശരി വായു ഗുണനിലവാര സൂചിക (എക്യുഐ) 229 ആയി ഉയർന്നു. ബുധനാഴ്ച ഇത് 228 ആയിരുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ പ്രകാരം ഡൽഹിയിലെ വായുനില ഇപ്പോഴും മോശം വിഭാഗത്തിലാണ്.
ഉത്തം നഗറിലാണ് ഏറ്റവും ഉയർന്ന മലിനീകരണം രേഖപ്പെടുത്തിയത്. ഇവിടെ എക്യുഐ 339 ആണ്. മുൻഡ്ക (336), ദ്വാരക സെക്ടർ 8 (307), സിആർആർഐ മഥുര റോഡ് (297), ജഹാംഗീർപുരി (294), പഞ്ചാബി ബാഗ് (286), വിവേക് വിഹാർ (277) എന്നിവിടങ്ങളിലും മലിനീകരണ തോത് ഉയർന്ന നിലയിലാണ്. അതേസമയം ലോധി റോഡിലാണ് ഏറ്റവും കുറഞ്ഞ എക്യുഐ രേഖപ്പെടുത്തിയത് (129). ഘോഗ (132), ഐഎംഡി ലോധി റോഡ് (148) എന്നിവിടങ്ങളിലും വായുനില താരതമ്യേന മെച്ചപ്പെട്ടതാണ്.
ഡൽഹിക്ക് സമീപമുള്ള നഗരങ്ങളിലും മലിനീകരണ തോത് ഉയർന്ന നിലയിലാണ്. നോയിഡയിൽ 235, മനേസറിൽ 228, ഗുരുഗ്രാമിൽ 227, ഗ്രേറ്റർ നോയിഡയിൽ 209 എന്നിങ്ങനെയാണ് എക്യുഐ രേഖപ്പെടുത്തിയത്.
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷമായതോടെ നിർമാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി
Advertisement
Advertisement
Advertisement