breaking news New

2027 ജനുവരി ഒന്ന് മുതൽ പുതിയ ചെക്ക് ബുക്ക് നിയമങ്ങള്‍ നിലവില്‍ വരുന്നുവെന്നും നിലവിലുള്ള ചെക്ക് ബുക്കുകള്‍ അസാധുവാകുമെന്നുമുള്ള സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണം തള്ളി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

ഡൽഹി :
ഇത്തരം വാര്‍ത്തകള്‍ തികച്ചും അടിസ്ഥാനരഹിതവും തെറ്റിധാരണാപരവുമാണെന്ന് ആര്‍.ബി.ഐ വ്യക്തമാക്കി.

ചെക്ക് ട്രങ്കേഷന്‍ സിസ്റ്റം ചട്ടങ്ങളില്‍ പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തി 2027 ജനുവരിമുതല്‍ പുതിയ ചെക്ക് ബുക്കുകള്‍ മാത്രമെ ഉപയോഗിക്കാനാകൂ എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രചാരണം നടന്നിരുന്നു. ഡിസംബര്‍ 31-നുശേഷം പഴയ ചെക്കുകള്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്ന തരത്തിലുള്ള സന്ദേശങ്ങളാണ് വ്യാപകമായി പ്രചരിച്ചത്. ഇതിന് പിന്നാലെയാണ് റിസര്‍വ് ബാങ്ക് ഔദ്യോഗികമായി വിശദീകരണവുമായി രംഗത്തെത്തിയത്.

നിലവില്‍ ഉപഭോക്താക്കള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സി.ടി.എസ് കംപ്ലയിന്റ് ആയ ചെക്ക് ബുക്കുകള്‍ തുടര്‍ന്നും പൂര്‍ണ്ണമായും സാധുവായിരിക്കും. പുതിയ നിയമങ്ങളുടെ പേരില്‍ ആരും പുതിയ ചെക്ക് ബുക്കുകള്‍ക്കായി അപേക്ഷിക്കേണ്ടതോ ആശങ്കപ്പെടേണ്ടതോ ഇല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഇത്തരം വ്യാജ വാര്‍ത്തകളും സന്ദേശങ്ങളും വിശ്വസിക്കുകയോ മറ്റുള്ളവരിലേക്ക് പങ്കുവെക്കുകയോ ചെയ്യരുതെന്ന് ആര്‍.ബി.ഐ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ബാങ്കിംഗ് സംബന്ധമായ ഔദ്യോഗിക വിവരങ്ങള്‍ അറിയുന്നതിന് റിസര്‍വ് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റുകളെ മാത്രം ആശ്രയിക്കുക.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4