breaking news New

വീട്ടിൽനിന്ന് അനധികൃത മദ്യശേഖരം പിടിച്ച കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അ​ഗസ്റ്റിൻ റിമാൻഡിൽ

14 ദിവസത്തേക്കാണ് കോടതി റിമാൻഡ് ചെയ്തത്. ഒന്നര മണിക്കൂറിലേറെ നീണ്ട വാദപ്രതിവാദങ്ങൾ‌ക്കൊടുവിലാണ് സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.

അർജന്റീന ടീം സന്ദർശനവുമായി ബന്ധപ്പെട്ട വിവാദ ഇടപാടില്‍ ബുധനാഴ്ച വയനാട്ടിലെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് 67 ലിറ്ററിൽ അധികം മദ്യശേഖരം എക്‌സൈസ് പിടിച്ചെടുത്തത്. തുടര്‍ന്നാണ് ആന്റോ അഗസ്റ്റിനെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തത്.

അതേസമയം, കേസിൽ വിധി പറയുന്നത് നാളത്തേക്ക് മാറ്റി. കേസില്‍ ആന്റോയുടെ ജാമ്യാപേക്ഷയും നാളെ പരിഗണിക്കും. അതുവരെ ആന്റോ അഗസ്റ്റിനെ റിമാൻഡിൽ വയ്ക്കാനാണ് കോടതി നിർദേശം.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4