മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക വകയിരുത്തിയത്.
കോവിഡ് മൂലം കുടുംബനാഥനെയോ മാതാപിതാക്കളെയോ നഷ്ടപ്പെട്ട് കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന അർഹരായ ബി.പി.എൽ കുടുംബങ്ങൾക്ക് പ്രതിമാസം 5,000 രൂപ വീതം നൽകുന്നതാണ് പദ്ധതി.
അർഹരായ കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് തുക കൈമാറും. തുടർച്ചയായി മൂന്ന് വർഷത്തേക്കാണ് പദ്ധതിയുടെ ഭാഗമായി ധനസഹായം ലഭിക്കുക.
കോവിഡ് ബാധിച്ച് കുടുംബനാഥനെയോ മാതാപിതാക്കളെയോ നഷ്ടപ്പെട്ട ബി.പി.എൽ കുടുംബങ്ങൾക്ക് ആശ്വാസം ; ധനസഹായ പദ്ധതിയിലേക്ക് 9.96 കോടി രൂപ അധികമായി അനുവദിച്ച് സർക്കാർ
Advertisement
Advertisement
Advertisement