breaking news New

സംസ്ഥാനത്തെ എം.എൽ.എമാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വർദ്ധിപ്പിക്കാൻ സർക്കാർ തലത്തിൽ അതിവേഗ നീക്കങ്ങൾ ആരംഭിച്ചു

തിരുവനന്തപുരം : ഭരണപക്ഷത്തിന്റെ ഈ നീക്കത്തിന് പ്രതിപക്ഷവും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലുള്ള അലവൻസുകളിൽ 35 ശതമാനം വരെ വർദ്ധനവുണ്ടാകാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.

നിലവിൽ പ്രതിമാസം ‘ശമ്പളം’ എന്ന പേരിൽ 2,000 രൂപ മാത്രമാണ് ഒരു ജനപ്രതിനിധിയ്ക്ക് ലഭിക്കുന്ന ഫിക്സഡ് അലവൻസ്. എന്നാൽ മറ്റ് വിവിധ അലവൻസുകൾ കൂട്ടിച്ചേർക്കുമ്പോൾ പ്രതിമാസം 70,000 രൂപയോളമാണ് ഒരു എം.എൽ.എയ്ക്ക് കൈയിൽ ലഭിക്കുന്നത്.

നിലവിൽ ലഭിക്കുന്ന പ്രധാന അലവൻസുകൾ ( പ്രതിമാസം )
---------------------------------------

ഫിക്സഡ് അലവൻസ്: ₹2,000

മണ്ഡലം അലവൻസ്: ₹25,000

യാത്രാബത്ത: ₹25,000

ഫോൺ വാടക: ₹11,000

സത്കാര അലവൻസ്: ₹8,000

ഇൻഫർമേഷൻ അലവൻസ്: ₹4,000

പ്രതിമാസ അലവൻസുകൾക്ക് പുറമെ വൻതോതിലുള്ള യാത്രാബത്തയും മറ്റ് സൗകര്യങ്ങളും എം.എൽ.എമാർക്ക് ലഭിക്കുന്നുണ്ട്. ഇന്ധനം നിറയ്ക്കുന്നതിനും ട്രെയിൻ യാത്രയ്ക്കുമായി പ്രതിവർഷം ₹4 ലക്ഷം രൂപ വരെ ലഭിക്കും. വിമാനയാത്രാക്കൂലിയായി പ്രതിവർഷം ₹50,000 നൽകുന്നുണ്ട്. റോഡ് യാത്രയ്ക്ക് കിലോമീറ്ററിന് 10 രൂപ നിരക്കിൽ ആനുകൂല്യം ലഭിക്കും. ട്രെയിനിൽ ഫസ്റ്റ് ക്ലാസ് എ.സി ടിക്കറ്റും ലഭ്യമാണ്.

അണ്ടർ സെക്രട്ടറി റാങ്ക് വരെയുള്ള ഒരു ഉദ്യോഗസ്ഥന്റെ സേവനം ലഭ്യമാണ്. ഇതിനായി ₹20,000 സ്റ്റാഫ് അലവൻസായി നൽകുന്നു. മുഴുവൻ ചികിത്സാച്ചെലവും സർക്കാർ വഹിക്കും. പുസ്തകങ്ങൾ വാങ്ങാൻ പ്രതിവർഷം ₹15,000, സഭാ സമ്മേളനങ്ങളിൽ പങ്കെടുക്കുമ്പോൾ ദിവസേന ₹1,000 ദിനാബത്ത എന്നിവയും പലിശരഹിത വായ്പകളും ലഭ്യമാണ്. അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കുന്ന ഒരു അംഗത്തിന് പ്രതിമാസം ₹20,000 രൂപ നിരക്കിൽ പെൻഷനും ലഭിക്കുന്നുണ്ട്. ഈ തുകകളിലും ആനുകൂല്യങ്ങളിലുമാണ് ഇപ്പോൾ 35 ശതമാനം വരെ വർദ്ധനവ് വരുത്താൻ ഒരുങ്ങുന്നത്.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/BhxxZeoiXdI3KXQy5t182Y?s=cl&p=a&mlu=4