തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. സംസ്ഥാനത്ത് ഈ മഴ മുന്നറിയിപ്പ് വെള്ളിയാഴ്ച വരെ തുടരാന്‍ സാധ്യതയുണ്ട്.
അതേസമയം, സംസ്ഥാനത്ത് കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ ഇന്നും നാളെയും കേരള - ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് മീന്‍പിടുത്തക്കാര്‍ കടലില്‍ പോകരുതെന്ന് അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ട്. കഴിഞ്ഞ രാത്രിയിലും ഇന്ന് പുലര്‍ച്ചെയുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്നും മഴയെത്തും ; കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത ; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
Advertisement
Advertisement
Advertisement