breaking news New

രാഷ്ട്രീയത്തിൽ താൻ കണ്ട ഏറ്റവും വലിയ മനുഷ്യസ്‌നേഹിയാണ് ഉമ്മൻ ചാണ്ടിയെന്ന് രാഹുൽ ഗാന്ധി

പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. ഉമ്മൻ ചാണ്ടിയെ അടുത്തറിയാനും മനസ്സിലാക്കാനും കഴിഞ്ഞു. ജനങ്ങൾക്ക് വേണ്ടി ജീവിതം മാറ്റിവെച്ച ആളായത് കൊണ്ടാണ് ഭാരത് ജോഡോ യാത്രയിൽ ഡോക്ടമാരുടെ നിർദേശം അവഗണിച്ചും അദ്ദേഹം നടക്കാൻ കൂടിയതെന്ന് രാഹുൽ പറഞ്ഞു

ഉമ്മൻ ചാണ്ടി നേരിട്ടത് നീതികരിക്കാനാകാത്ത രാഷ്ട്രീയവേട്ടയാണ്. ക്രൂരമായ രാഷ്ട്രീയ ആക്രമണം അദ്ദേഹം നേരിട്ടു. അപ്പോൾ പോലും ആരെയും കുറ്റപ്പെടുത്തി ഉമ്മൻ ചാണ്ടി സംസാരിച്ചിട്ടില്ല. കേരള രാഷ്ട്രീയത്തിന്റെ ആവിഷ്‌കാരമാണ് ഉമ്മൻ ചാണ്ടി. ഉമ്മൻ ചാണ്ടിയെ പോലെ ഒരുപാട് പേരെ വളർത്താനാണ് ശ്രമം.

പ്രവൃത്തിയിലൂടെ വഴികാട്ടുന്ന ആളാണ് ഗുരു. ഉമ്മൻ ചാണ്ടി എന്റെ ഗുരുവാണ്. ജനങ്ങളെ കേൾക്കുന്ന നേതാക്കളാണ് രാഷ്ട്രീയത്തിൽ നിൽക്കേണ്ടത്. ആർഎസ്എസ്, സിപിഎം നജങ്ങളുടെ വികാരങ്ങൾ അറിയാൻ കഴിയാത്തവരാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.


സി മീഡിയ ന്യൂസിൽ നിന്നും ഉള്ള വാർത്തകൾ തുടർന്നും ലഭിക്കുവാൻ, സി മീഡിയ ഓൺലൈൻ ന്യൂസ് & ഇൻഫോ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക… 👇

https://chat.whatsapp.com/KD2Kd0FETwP0krOJLyXRh5