സപ്ലൈകോയുടെ സ്വന്തം ബ്രാൻഡായ ‘ശബരി’യുടെ പുതിയ ഉൽപ്പന്നങ്ങളായ മൈദയും റവയും ഉടൻ വിപണിയിലെത്തും. ഇതിനുപുറമെ, ശബരി ആട്ട, ശബരി ഗോൾഡ് ചായപ്പൊടി, ശബരി ഹോട്ടൽ ബ്ലെൻഡ് ചായപ്പൊടി എന്നിവ പുതിയ ബ്രാൻഡഡ് പാക്കിംഗിൽ പുനരവതരിപ്പിക്കാനും തീരുമാനമായി.
ഒക്ടോബർ 31-ന് വൈകിട്ട് മൂന്ന് മണിക്ക് എറണാകുളം ഐ.എം.എ ഹൗസിൽ നടക്കുന്ന ചടങ്ങിൽ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ഉൽപ്പന്നങ്ങൾ വിപണിയിലിറക്കും. തൃക്കാക്കര എം.എൽ.എ ഉമ തോമസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ, സപ്ലൈകോയുടെ പുതിയ ഓൺലൈൻ ഉപഭോക്തൃ പരാതി പരിഹാര പോർട്ടലിന്റെ ഉദ്ഘാടനം ഹൈബി ഈഡൻ എം.പി നിർവ്വഹിക്കും. ഉപഭോക്താക്കൾ ഉന്നയിക്കുന്ന പരാതികൾ കൂടുതൽ വേഗത്തിലും സുതാര്യമായും പരിഹരിക്കാൻ ഈ ഡിജിറ്റൽ സംവിധാനം വഴി സാധിക്കും.
2026-ലെ ഓണത്തോടനുബന്ധിച്ച് സപ്ലൈകോ സംഘടിപ്പിച്ച നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാനദാനം ടി.ജെ. വിനോദ് എം.എൽ.എ നിർവ്വഹിക്കും. ഓണക്കാലത്ത് മികച്ച രീതിയിൽ വിൽപ്പന കൈവരിച്ച സപ്ലൈകോ ഔട്ട്ലെറ്റുകളിലെയും ഡിപ്പോകളിലെയും ജീവനക്കാർക്കുള്ള പുരസ്കാരങ്ങൾ കൊച്ചി മേയർ അഡ്വ. മിനിമോൾ വി.കെ വിതരണം ചെയ്യും. സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ജയകൃഷ്ണൻ വി.എം, ജനറൽ മാനേജർ എം.യു. ബിജു തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.
കൂടുതൽ ജനകീയ സേവനങ്ങളുമായി പൊതുമേഖലാ സ്ഥാപനമായ സപ്ലൈകോ
Advertisement
Advertisement
Advertisement