തിരുവനന്തപുരം : വൈകിപ്പോയ നിർമ്മാണപ്രവർത്തനങ്ങൾ വരുന്ന ഫെബ്രുവരി മാസത്തിനകം പൂർത്തിയാക്കണമെന്നാണ് സൊസൈറ്റിക്ക് മന്ത്രി നൽകിയിരിക്കുന്ന അന്ത്യശാസനം.
പൊതുമരാമത്ത് വകുപ്പിന്റെ 1600 കോടി രൂപയുടെയും കിഫ്ബിയുടെ 1500 കോടി രൂപയുടെയും കെഎസ്ടിപിയുടെ 700 കോടി രൂപയുടെയും പദ്ധതികളാണ് നിലവിൽ പൂർത്തിയാകാതെ നീണ്ടുപോകുന്നത്. കോഴിക്കോട്, വയനാട്, പാലക്കാട് ജില്ലകളിലെ നിർമ്മാണപ്രവർത്തനങ്ങളെയാണ് ഇത് പ്രധാനമായും ബാധിച്ചിരിക്കുന്നത്.
പ്രദേശത്തെ ഫ്ലൈഓവറുകൾ, പാലങ്ങൾ, പ്രധാന റോഡുകൾ എന്നിവയുടെ നിർമ്മാണം മാസങ്ങളായി ഇഴഞ്ഞുനീങ്ങുകയാണ്. കഴിഞ്ഞ ദിവസം ചേർന്ന പദ്ധതി അവലോകന യോഗത്തിലാണ് മന്ത്രി തൻ്റെ കടുത്ത അമർഷം രേഖപ്പെടുത്തിയത്.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ULCCS) ഏറ്റെടുത്ത പദ്ധതികൾ പൂർത്തിയാക്കുന്നത് വൈകുന്നതിൽ കടുത്ത അതൃപ്തി വ്യക്തമാക്കി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. കെ. ബഷീർ
Advertisement
Advertisement
Advertisement